city-gold-ad-for-blogger

Naushad Haji | സാമ്പത്തിക പരാധീനതകള്‍ കാരണം 30 വയസ് പിന്നിട്ടിട്ടും വീട് നിറഞ്ഞുനിന്ന പെണ്‍കുട്ടികള്‍ക്കായി 'നന്ദേ പെങ്ങള്‍' പ്രസ്ഥാനത്തിന് രൂപം നല്‍കി; 100-ലധികം പെണ്‍കുട്ടികളെ വിവാഹിതരാക്കി; ബ്യാരി സമൂഹത്തിന് ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം; നൗശാദ് ഹാജിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നഷ്ടമായത് തുല്യതയില്ലാത്ത സാമൂഹ്യ പ്രവര്‍ത്തകനെ

മംഗ്‌ളുറു: (www.kasargodvartha.com) പുതുവര്‍ഷ ദിനത്തില്‍ ഞായറാഴ്ച പുലര്‍ചെ ബെല്‍തങ്ങാടിയില്‍ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഡബിദ്ര ഗഞ്ചിമഠം സൂരല്‍പാടി സ്വദേശി നൗശാദ് ഹാജി (47) യുടെ വിടവാങ്ങല്‍ ദക്ഷിണ കന്നഡ ജില്ലയ്ക്ക് കനത്ത ആഘാതമായി. നൗശാദ് ഹാജിയും ഡ്രൈവര്‍ ഉളായിബെട്ടു സ്വദേശി ഫാസിലുമാണ് (21) അപകടത്തില്‍ മരിച്ചത്. അതുല്യമായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ വ്യക്തിയായിരുന്നു നൗശാദ് ഹാജി. മത രംഗത്തും സജീവമായ അദ്ദേഹം നിരവധി സംഘടനകളിൽ പ്രവർത്തിക്കുകയും അനവധി പണ്ഡിതന്മാരുമായി വലിയ ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.
             
Naushad Haji | സാമ്പത്തിക പരാധീനതകള്‍ കാരണം 30 വയസ് പിന്നിട്ടിട്ടും വീട് നിറഞ്ഞുനിന്ന പെണ്‍കുട്ടികള്‍ക്കായി 'നന്ദേ പെങ്ങള്‍' പ്രസ്ഥാനത്തിന് രൂപം നല്‍കി; 100-ലധികം പെണ്‍കുട്ടികളെ വിവാഹിതരാക്കി; ബ്യാരി സമൂഹത്തിന് ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം; നൗശാദ് ഹാജിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നഷ്ടമായത് തുല്യതയില്ലാത്ത സാമൂഹ്യ പ്രവര്‍ത്തകനെ

സാമ്പത്തിക പരാധീനതകള്‍ കാരണം 30 വയസിന് മുകളിലുള്ള അവിവാഹിതരായ പെണ്‍കുട്ടികളുടെ എണ്ണം താരതമ്യേന ഈ മേഖലയില്‍ കൂടുതലായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി നൗശാദ് ഹാജി 'നന്ദേ പെങ്ങള്‍' എന്ന പുതിയ പദ്ധതി അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 30 വയസിന് മുകളില്‍ പ്രായമുള്ള 100-ലധികം പെണ്‍കുട്ടികളെ വിവാഹിതരാക്കാന്‍ ഈ പദ്ധതി സഹായിച്ചു.

ബണ്ട് വാളിലെ ആറളയില്‍ ബാവ - നഫീസ ദമ്പതികളുടെ മകനായി ജനിച്ച നൗശാദ് ഹാജി ഗവ. പ്രൈമറി സ്‌കൂളില്‍ (കൊയില) പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ബണ്ട്വാളിലെ മലാലി ഹയര്‍ പ്രൈമറി സ്‌കൂളില്‍ ഉന്നത പ്രാഥമിക വിദ്യാഭ്യാസം നേടി. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചത് ശേഷം പൂക്കച്ചവടക്കാരന്‍ വരെ ആയി മാറിയ അദ്ദേഹം പിന്നീട് പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും വിജയകരമായ വ്യാപാരിയുമായി മാറി.
      
Naushad Haji | സാമ്പത്തിക പരാധീനതകള്‍ കാരണം 30 വയസ് പിന്നിട്ടിട്ടും വീട് നിറഞ്ഞുനിന്ന പെണ്‍കുട്ടികള്‍ക്കായി 'നന്ദേ പെങ്ങള്‍' പ്രസ്ഥാനത്തിന് രൂപം നല്‍കി; 100-ലധികം പെണ്‍കുട്ടികളെ വിവാഹിതരാക്കി; ബ്യാരി സമൂഹത്തിന് ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം; നൗശാദ് ഹാജിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നഷ്ടമായത് തുല്യതയില്ലാത്ത സാമൂഹ്യ പ്രവര്‍ത്തകനെ

സമൂഹത്തിന്റെ വികസനത്തിന് വിദ്യാഭ്യാസവും സാമുദായിക സൗഹാര്‍ദവും പ്രധാനമാണെന്ന് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹം വിശ്വസിച്ചു. എല്ലാ മേഖലകളിലും സമൂഹത്തിന് പിന്തുണയും സംഭാവനകളും ആവശ്യമാണെന്ന് നൗശാദ് ഹാജി മനസിലാക്കി. 2002-ല്‍ മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ കുടുംബങ്ങളെ സഹായിക്കുന്നതിനായി അദ്ദേഹം നിരവധി കൂട്ട വിവാഹങ്ങള്‍ നടത്തി. വിവിധ സംഘടനകളുമായും എന്‍ജിഒകളുമായും സഹകരിച്ച് നിരവധി സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീധന രഹിത സമൂഹം എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

ബീജാപുരയിലും തീരപ്രദേശങ്ങളിലും മസ്ജിദുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. എസ് വൈ എസ് ഗുരുപുര റേന്‍ജ്, അല്‍ മിസ്ബാഹ് ഫൗന്‍ഡേഷന്‍, ദാരുന്നൂര്‍ എജ്യുകേഷന്‍ സെന്റര്‍, സദ്ഭവന വേദികെ, മുനീറുല്‍ ഇസ്ലാം യങ് മെന്‍സ് അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളില്‍ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Keywords:  Latest-News, National, Karnataka, Top-Headlines, Mangalore, Death, Obituary, Burial, Masjid, Accident, Accidental-Death, Religion, Naushad Haji Suralpady, Death of Naushad Haji Suralpady: Big loss to DK.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia