city-gold-ad-for-blogger

സമീറിന്റെ കൊലപാതകം; ഭാര്യ പ്രതിക്കൂട്ടില്‍, കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി സ്വര്‍ണവും പണവുമായി രാജ്യം വിട്ടതായി സംശയം

മംഗളൂരു: (www.kasargodvartha.com 25.09.2018) എടപ്പദവ് ഗുഞ്ചിമുട്ട് ബദഗുളിപ്പാടിയിലെ മുഹമ്മദ് സമീറിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാര്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാമുകന്റെ സഹായത്തോടെ കൃത്യം നടത്തി ഇരുവരും രാജ്യം വിട്ടതായാണ് പോലീസ് സംശയിക്കുന്നത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വെച്ചാണ് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സമീറിന്റെ ഭാര്യ ഫിര്‍ദൗസ്, കാമുകനായ കര്‍ക്കലയിലെ ആസിഫ് എന്നിവരെയാണ് പോലീസ് അന്വേഷിക്കുന്നത്. ഇവര്‍ അഞ്ചു ലക്ഷം രൂപയും 60 പവന്‍ സ്വര്‍ണവുമായി രാജ്യം വിട്ടതായാണ് പോലീസ് സംശയിക്കുന്നത്. സമീറിനെ കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തമിഴ്‌നാട് വെച്ച് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്.

ഫിര്‍ദൗസിന്റെ രണ്ടാം ഭര്‍ത്താവായിരുന്നു സമീര്‍. ആദ്യത്തെ ഭര്‍ത്താവിനെ നേരത്തെ മൊഴിചൊല്ലിയിരുന്നു. സമീറും ഫിര്‍ദൗസും തമ്മിലുള്ള വിവാഹത്തിനു ശേഷം ബംഗളൂരുവില്‍ ഡ്രൈവറായ ആസിഫുമായി ഫിര്‍ദൗസ് അടുപ്പത്തിലാവുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആസിഡ് ഒഴിച്ചാണ് സമീറിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുന്നിന്‍ചെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു.
സമീറിന്റെ കൊലപാതകം; ഭാര്യ പ്രതിക്കൂട്ടില്‍, കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി സ്വര്‍ണവും പണവുമായി രാജ്യം വിട്ടതായി സംശയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mangalore, news, Top-Headlines, National, Crime, Murder-case, Death of Mohammed Sameer in TN – missing wife is suspect
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia