Appoints | കൊല്ലപ്പെട്ട യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യയ്ക്ക് ജോലി നഷ്ടമാകില്ല; ഉത്തരവ് റദ്ദാക്കി സിദ്ധരാമയ്യ; മാനുഷിക പരിഗണനയില്‍ വീണ്ടും നിയമനം
May 28, 2023, 12:01 IST
മംഗ്‌ളുറു: (www.kasargodvartha.com) കൊല്ലപ്പെട്ട യുവമോര്‍ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടറുവിന്റെ (32) വിധവ നൂതന്‍ കുമാരിക്ക് ബിജെപി ഭരണകാലത്ത് നല്‍കിയ താത്കാലിക നിയമനം റദ്ദാക്കിയ തീരുമാനം മാറ്റി സിദ്ധരാമയ്യ സര്‍കാര്‍. വീണ്ടും നൂതന്‍ കുമാരിക്ക് ജോലി നല്‍കുന്നതായും മാനുഷിക കാരണങ്ങളിലാണ് ജോലി തിരികെ നല്‍കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം, മുന്‍ സര്‍ക്കാര്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് സ്വാഭാവിക നടപടിയാണ്. പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യയെ മാത്രമല്ല, 150 ലധികം കരാര്‍ തൊഴിലാളികളെ ഇതിനകം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇതില്‍ സര്‍കാര്‍ ഇടപെടലില്ല. എന്നാല്‍ നൂതന്‍ കുമാരിയുടേത് പ്രത്യേക കേസായി പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വീണ്ടും നിയമിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
മംഗ്‌ളൂറിലെ ഡെപ്യൂടി കമീഷണറുടെ ഓഫീസില്‍ ദുരന്തനിവാരണ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയായിരുന്നു നൂതന്‍ കുമാരി. കഴിഞ്ഞ വര്‍ഷം ജൂലൈ 26നാണ് പ്രവീണിനെ തന്റെ പുത്തൂര്‍ നെട്ടറുവിലെ കോഴിക്കട അടച്ച് പോവാന്‍ നേരം ബൈകുകളില്‍ എത്തിയ സംഘം അക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ, സംസ്ഥാനത്ത് ബിജെപി അധികാരത്തിലിരിക്കെ, മുഖ്യമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മാനുഷിക പരിഗണന നല്‍കി പ്രവീണ്‍ നെട്ടറുവിന്റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ ഉറപ്പ് നല്‍കിയിരുന്നു. അതനുസരിച്ച്, 2022 സെപ്തംബര്‍ 22-ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ ജോലി നല്‍കി.
മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി ഗ്രൂപ് ജീവനക്കാരില്‍ ഒരാളായി 30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക് തസ്തികയിലാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത്. നൂതനയുടെ നിയമന ഉത്തരവില്‍ അന്നത്തെ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കുന്നത് വരെയോ അടുത്ത ഉത്തരവ് വരുന്നതുവരെയോ മാത്രമേ നിയമനത്തിന് സാധുതയുള്ളൂ എന്ന് സൂചിപ്പിച്ചിരുന്നു. പിന്നീട്, പ്രാദേശികമായി ജോലി നല്‍കണമെന്ന അഭ്യര്‍ഥന പ്രകാരം നൂതനയ്ക്ക് ദക്ഷിണ കന്നഡയിലെ ഡെപ്യൂടി കമീഷണറുടെ (ഡിസി) ഓഫീസില്‍ ജോലി നല്‍കി. ഇതനുസരിച്ച് ഒക്ടോബര്‍ 14 മുതല്‍ ഡിസി ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു.
സര്‍കാര്‍ മാറുമ്പോള്‍ മുന്‍കാല താത്കാലിക നിയമനങ്ങള്‍ സ്വാഭാവികമായും ഇല്ലാതാകുമെന്ന് ഡെപ്യൂടി കമീഷണര്‍ എംആര്‍ രവികുമാര്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നൂതനയുടെ താത്കാലിക നിയമനം റദ്ദാക്കി ഒരു ദിവസത്തിന് ശേഷമാണ് സര്‍കാര്‍ വീണ്ടും നിയമനത്തിന് നടപടി സ്വീകരിച്ചത്.

ಹೊಸ ಸರ್ಕಾರ ಬಂದ ನಂತರ ಹಿಂದಿನ ಸರ್ಕಾರ ನೇಮಕ ಮಾಡಿಕೊಂಡಿದ್ದ ತಾತ್ಕಾಲಿಕ ನೌಕರರನ್ನು ಸರ್ಕಾರಿ ಸೇವೆಯಿಂದ ವಜಾ ಮಾಡುವುದು ಒಂದು ಸಹಜ ಪ್ರಕ್ರಿಯೆ. ಪ್ರವೀಣ್ ನೆಟ್ಟಾರು ಅವರ ಪತ್ನಿ ಮಾತ್ರವಲ್ಲ ಸುಮಾರು 150ಕ್ಕೂ ಹೆಚ್ಚು ಗುತ್ತಿಗೆ ನೌಕರರನ್ನು ಈಗಾಗಲೇ ಸೇವೆಯಿಂದ ವಜಾ ಮಾಡಲಾಗಿದೆ. ಇದರಲ್ಲಿ ಸರ್ಕಾರದ ಯಾವುದೇ ಹಸ್ತಕ್ಷೇಪವಿಲ್ಲ.
— Siddaramaiah (@siddaramaiah) May 27, 2023
ಇದನ್ನು… pic.twitter.com/Y3hz7EVTVi
മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി ഗ്രൂപ് ജീവനക്കാരില്‍ ഒരാളായി 30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക് തസ്തികയിലാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത്. നൂതനയുടെ നിയമന ഉത്തരവില്‍ അന്നത്തെ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കുന്നത് വരെയോ അടുത്ത ഉത്തരവ് വരുന്നതുവരെയോ മാത്രമേ നിയമനത്തിന് സാധുതയുള്ളൂ എന്ന് സൂചിപ്പിച്ചിരുന്നു. പിന്നീട്, പ്രാദേശികമായി ജോലി നല്‍കണമെന്ന അഭ്യര്‍ഥന പ്രകാരം നൂതനയ്ക്ക് ദക്ഷിണ കന്നഡയിലെ ഡെപ്യൂടി കമീഷണറുടെ (ഡിസി) ഓഫീസില്‍ ജോലി നല്‍കി. ഇതനുസരിച്ച് ഒക്ടോബര്‍ 14 മുതല്‍ ഡിസി ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു.
സര്‍കാര്‍ മാറുമ്പോള്‍ മുന്‍കാല താത്കാലിക നിയമനങ്ങള്‍ സ്വാഭാവികമായും ഇല്ലാതാകുമെന്ന് ഡെപ്യൂടി കമീഷണര്‍ എംആര്‍ രവികുമാര്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നൂതനയുടെ താത്കാലിക നിയമനം റദ്ദാക്കി ഒരു ദിവസത്തിന് ശേഷമാണ് സര്‍കാര്‍ വീണ്ടും നിയമനത്തിന് നടപടി സ്വീകരിച്ചത്.
Keywords: Mangaluru News, Praveen Nettaru, Malayalam News, Karnataka Govt, Siddaramaiah, Politics, Karnataka Politics, Congress Government, Government of Karnataka, Karnataka News, BJP, Day after slain BJP leader Praveen Nettaru's wife terminated from govt post, Siddaramaiah reappoints her. < !- START disable copy paste -->