city-gold-ad-for-blogger

Eid ul-Fitr | പെരുന്നാൾ ആഘോഷിച്ച് ഭട്കൽ; ദക്ഷിണ കന്നഡയിലും ഉഡുപിയിലും ചൊവ്വാഴ്ച

മംഗ്ളുറു: (www.kasargodvartha.com 02.05.2022) ഞായറാഴ്ച ശവ്വാൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഭട്കൽ നിവാസികളായ മുസ്‌ലിംകൾ തിങ്കളാഴ്ച ഈദുൽ ഫിത്വർ ആഘോഷിക്കുന്നു. ഭട്കൽ ജമാഅത് ഖാദി മൗലാന അബ്ദുറബ്ബ് ഖത്തിബി നദ് വിയാണ് പെരുന്നാൾ പ്രഖ്യാപിച്ചത്.

അതേസമയം ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളിൽ പെരുന്നാൾ ചൊവ്വാഴ്ചയാണ്. ദക്ഷിണ കന്നഡ ഖാദി ത്വാഖ അഹ്‌മദ്‌ മുസ്ലിയാരും ഉഡുപി ഖാദി അബ്ദുൽ ഹമീദ് മുസ്ലിയാരുമാണ് പ്രഖ്യാപനം നടത്തിയത്. കർണാടകയിൽ പൊതുവേ നാളെയാണ് പെരുന്നാൾ.
   
Eid ul-Fitr | പെരുന്നാൾ ആഘോഷിച്ച് ഭട്കൽ; ദക്ഷിണ കന്നഡയിലും ഉഡുപിയിലും ചൊവ്വാഴ്ച


സ്‌കൂളുകൾക്ക് ഈദുൽ ഫിത്വർ അവധി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എന്ന ആശയക്കുഴപ്പം നേരത്തെ നിലനിന്നിരുന്നു. തിങ്കളാഴ്ച ഈദ് അവധിയായിരിക്കുമെന്ന് ശനിയാഴ്ചത്തെ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. എന്നിരുന്നാലും, 2021 നവംബർ 20 ന് പുറപ്പെടുവിച്ച പൊതു അവധികളുടെ സർകാരിന്റെ മുൻ വിജ്ഞാപനത്തിൽ മെയ് മൂന്ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Keywords:  Mangalore, Karnataka, News, Top-Headlines, Eid, Eid-Al-Fitr, Udupi, Celebration, Dakshina Kannada, Udupi to celebrate Eid ul-Fitr on May 3. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia