Assault | 'യുവാവിനേയും യുവതിയേയും അർധരാത്രി ബസിൽ നിന്നിറക്കി മണിക്കൂറോളം അധിക്ഷേപിച്ചു; കർണാടക പൊലീസ് അക്രമി സംഘത്തെ കേസെടുക്കാതെ വിട്ടയച്ചു'
Dec 16, 2022, 22:34 IST
മംഗ്ളുറു: (www.kasargodvartha.com) മാസത്തിനിടയിൽ ദക്ഷിണ കന്നഡ ജില്ലയിൽ അരങ്ങേറിയ ആറാം സദാചാര ഗുണ്ടായിസത്തിന്റേതെന്ന് പറയുന്ന അതിഭീകര ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. വ്യാഴാഴ്ച അർധ രാത്രി ബെംഗ്ളൂറിലേക്കുള്ള ദുർഗാംബ സ്വകാര്യ ബസ് ദേശീയ പാതയിൽ ബണ്ട് വാളിനടുത്ത് തടഞ്ഞ് യാത്രക്കാരായ യുവതിയേയും യുവാവിനേയും വലിച്ചിറക്കി മണിക്കൂറിലേറെ അധിക്ഷേപിച്ചെന്നാണ് പരാതി.
വ്യത്യസ്ത സമുദായക്കാരാണ് ഇരകള്‍. പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ചെറുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ലൗ ജിഹാദ് ആരോപിച്ച് ബഹളമുണ്ടാക്കുക്കുകയും യുവതിയുടേയും യുവാവിന്റേയും പല പോസിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതിനിടെ തെറിവിളിക്കുന്നുമുണ്ടായിരുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. വിവരം അറിഞ്ഞെത്തിയ പൊലീസുകാര്‍ കാഴ്ചക്കാരായെന്നാണ് ആക്ഷേപം. ഇതിനിടെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ എത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
യുവാവിനെതിരെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതി നല്കാന് അക്രമി സംഘം ആവശ്യപ്പെട്ടെങ്കിലും സന്നദ്ധമായില്ലെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് അവര്‍ക്കുനേരെ അസഭ്യം ചൊരിഞ്ഞതായും പറയുന്നു. സബ് ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി അക്രമിസംഘത്തെ ശാന്തരാക്കി പറഞ്ഞയച്ചു. യുവാവിനേയും യുവതിയേയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മൊഴികള്‍ രേഖപ്പെടുത്തി. പൊലീസ് അനുമതിയോടെ ബസ് ബെംഗ്ളൂറിലേക്ക് പോയതിനാല്‍ അവരുടെ യാത്ര മുടങ്ങി.

Keywords: Latest-News, National, Top-Headlines, Assault, Complaint, Police, Mangalore, Karnataka, Criminal groups take interfaith couple to task in Mangaluru.
< !- START disable copy paste --> 