city-gold-ad-for-blogger

ബിജെപി ന്യൂനപക്ഷ സമ്മേളനത്തിനെതിരെ തൊപ്പിയും ഷാളുമയച്ച് സിപിഎം പ്രതിഷേധം

- സൂപ്പി വാണിമേൽ

മംഗ്‌ളൂ റു: (www.kasargodvartha.com) മുസ്ലിം വോടുകള്‍ വേണ്ടെന്ന് പരസ്യപ്രസ്താവന നടത്തിയ ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ചയുടെ നേതൃത്വത്തില്‍ നാളെ ബെല്‍ത്തങ്ങാടിയില്‍ സംഘടിപ്പിക്കുന്ന ന്യൂനപക്ഷ സമ്മേളനത്തിനെതിരെ പരിഹാസവും പ്രതിഷേധവുമായി സിപിഎം രംഗത്ത്. വെളുത്ത തൊപ്പിയും തൂവാലയും പച്ച ഷാളും എംഎല്‍എയുടെ പേരില്‍ അയച്ച പാര്‍ടി ബെല്‍ത്തങ്ങാടി താലൂക് കമിറ്റി അംഗം ശേഖര്‍ ലൈല പ്രതിഷേധക്കുറിപ്പും ഒപ്പം വെച്ചു.
  
ബിജെപി ന്യൂനപക്ഷ സമ്മേളനത്തിനെതിരെ തൊപ്പിയും ഷാളുമയച്ച് സിപിഎം പ്രതിഷേധം

ഈയിടെ അതിഞ്ഞെ ഗ്രാമപഞ്ചായതില്‍ നടന്ന ചടങ്ങിലായിരുന്നു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുകയാണെങ്കില്‍ മുസ്ലിം വോടുകള്‍ വേണ്ടെന്ന് എംഎല്‍എ പറഞ്ഞത്. ജനപ്രതിനിധി എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളേണ്ടത് മാന്യതയും ഭരണഘടനയോട് പുലര്‍ത്തേണ്ട കൂറുമാണെന്ന് ശേഖര്‍ പറഞ്ഞു. സ്വന്തക്കാരുടെ മുന്നില്‍ മനസ്സ് തുറക്കുകയും രാഷ്ട്രീയ ലക്ഷ്യത്തോടെ ന്യൂനപക്ഷ സ്‌നേഹ വേദി ഒരുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ബെല്‍ത്തങ്ങാടിയില്‍ ന്യൂനപക്ഷ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

Keyword: Karnataka, Mangalore, News, Top-Headlines, BJP, Convention, CPM, Protest, Islam, Vote, MLA, Programme,  CPM protests against BJP minority convention.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia