city-gold-ad-for-blogger

Police probe | മംഗ്ളൂറു ഓടോറിക്ഷ സ്‌ഫോടനം: അന്വേഷണത്തിന് 10 പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പൊലീസ് കമീഷണര്‍

മംഗ്ളൂറു: (www.kasargodvartha.com) ശനിയാഴ്ച രാത്രി നഗരത്തില്‍ കങ്കനാടി പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ ഗറോഡിയില്‍ ഓടോറിക്ഷയിലുണ്ടായ സ്‌ഫോടനം ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂഡ്. ഇക്കാര്യം സ്ഥിരീകരിച്ചതായി ഡിജിപി ഞായറാഴ്ച ട്വീറ്റ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ 10 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി മംഗ്ളൂറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ ഞായറാഴ്ച പറഞ്ഞു.
              
Police probe | മംഗ്ളൂറു ഓടോറിക്ഷ സ്‌ഫോടനം: അന്വേഷണത്തിന് 10 പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പൊലീസ് കമീഷണര്‍

കേന്ദ്ര ഏജന്‍സിയും കര്‍ണാടക പൊലീസും ചേര്‍ന്നാവും അന്വേഷണം. സ്‌ഫോടനത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനും പരുക്കേറ്റിരുന്നു. ഇരുവരും ചികിത്സയിലാണ്. ഗറോഡിയില്‍ നിന്ന് കയറിയ യാത്രക്കാരനുമായി പമ്പുവെല്‍ ഭാഗത്തേക്ക് പുറപ്പെട്ടതായിരുന്നു ഓടോറിക്ഷ. അല്പം ഓടിയപ്പോഴേക്കും സ്‌ഫോടനവും തീപിടുത്തവുമുണ്ടായി.
       
Police probe | മംഗ്ളൂറു ഓടോറിക്ഷ സ്‌ഫോടനം: അന്വേഷണത്തിന് 10 പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പൊലീസ് കമീഷണര്‍

സ്‌ഫോടനത്തില്‍ തകര്‍ന്ന ബാറ്ററിയും വയറും ഘടിപ്പിച്ച പ്രഷര്‍ കുകറിന്റെ അവശിഷ്ടങ്ങള്‍ ഉള്‍ഭാഗം പൂര്‍ണമായി തകര്‍ന്ന ഓടോറിക്ഷയില്‍ നിന്ന് കണ്ടെത്തി. കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനവുമായി സമാനതയുള്ളതാണ് മംഗ്ളൂറു പൊട്ടിത്തെറിയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര പറഞ്ഞു.

Keywords:  Latest-News, National, Karnataka, Mangalore, Police, Crime, Investigation, Auto-Rickshaw, Top-Headlines, Cops Probing Mangaluru Auto Blast.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia