80 ലക്ഷം രൂപ കോഴ ആരോപിക്കുന്ന എസ് ഐ പരീക്ഷ തട്ടിപ്പ്: കർണാടക സർകാരിന് അഗ്നിപരീക്ഷ
Apr 30, 2022, 14:56 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടകയിലെ കോൺഗ്രസ് എംഎൽഎയുമായ പ്രിയങ്ക എം ഖാർഗെ പുറത്തുവിട്ട എസ് ഐ റിക്രൂട്മെന്റ് പരീക്ഷ തട്ടിപ്പു വിവരങ്ങളും ബിജെപി മഹിള മോർച നേതാവിന്റെ അറസ്റ്റും കർണാടക സർകാറിനും പാർടിക്കും അഗ്നിപരീക്ഷ. 80 ലക്ഷം രൂപയുടെ കോഴ ആരോപിക്കപ്പെടുന്ന തട്ടിപ്പ് റിക്രൂട്മെന്റ് ചുമതലയുണ്ടായിരുന്ന എഡിജിപി അമ്രിത് പോളിനെ സ്ഥലം മാറ്റിയ നടപടിയിലൂടെ ഒതുക്കാൻ ഒരുങ്ങിയ സർകാറിനെ സ്വന്തം സിഐഡി സംഘം നടത്തിയ അന്വേഷണങ്ങൾ പ്രതിക്കൂട്ടിൽ നിറുത്തുകയാണ്.
താൻ ഒന്നും അറിഞ്ഞില്ലേ രാമാ നിലപാടോടെ ക്രമക്കേടുകൾ നിഷേധിച്ച ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയുടെ മുഖം ദിവ്യ ഹഗറഗിയുടെ അറസ്റ്റോടെ വികൃതമാവുന്നു. ദിവ്യയെ അറിയില്ലെന്ന് പറയാനുള്ള പഴുത് ഇരുവരും ഒരുമിച്ചുള്ള ഫോടോ പുറത്തുവിട്ട് പ്രിയങ്ക ഖാർഗെ നേരത്തെ അടച്ചിരുന്നു. ഘട്ടം ഘട്ടമായി തട്ടിപ്പുമായി ബന്ധപ്പെട്ട ഓഡിയോ റെകോർഡുകളും ഫോടോകളും പുറത്തു വിടുന്ന ഖാർഗെയുടെ രീതി ആഭ്യന്തര വകുപ്പിൽ ആരുടെയെല്ലാം തലയുരുളും എന്ന ഭീതിവിതക്കുന്നുണ്ട്. ഖാർഗേയോട് ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സിഐഡി സംഘം.
കഴിഞ്ഞ ഒക്ടോബറിൽ എസ് ഐമാരുടെ 545 ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷ 54041 ഉദ്യോഗാർഥികളാണ് എഴുതിയിരുന്നത്. മഹിള മോർച നേതാവ് ദിവ്യയും ഭർത്താവ് രാജേഷും ചേർന്ന് നടത്തുന്ന കലബുറുഗിയിലെ ജ്ഞാന ജ്യോതി ഇൻഗ്ലീഷ് മീഡിയം സ്കൂളിലെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ വിരേഷ് എന്ന ഉദ്യോഗാർത്ഥിയുടെ മാർകും ഉത്തരക്കടലാസും തമ്മിലുള്ള അന്തരം പുറത്തുവിട്ടാണ് ഖാർഗെ ആഭ്യന്തര വകുപ്പിനെ പുകച്ചുതുടങ്ങിയത്. കുറഞ്ഞ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയ വിരേഷ് 100 മാർകുകൾ നേടി ഏഴാം റാങ്ക് കരസ്ഥമാക്കി. ഈ സ്കൂളിൽ എഴുതിയ മറ്റു പല ഉദ്യോഗാർഥികൾക്കും ഉയർന്ന മാർകുകൾ ലഭിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു.
ആദ്യം ക്രമക്കേടുകൾ നിഷേധിച്ച ആഭ്യന്തര മന്ത്രി തെളിവുകൾ തുരുതുരാ വന്നുതുടങ്ങിയതോടെ അന്വേഷണം സിഐഡിക്ക് കൈമാറി. 18 ദിവസം ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി ദിവ്യയെ വെള്ളിയാഴ്ച പുലർചെ മഹാരാഷ്ട്രയിലെ പുനെയിൽ നിന്നാണ് സിഐഡി സംഘം അറസ്റ്റ് ചെയ്തത്. ക്രമക്കേടുമായി ബന്ധപ്പെട്ട് 16 പേർ ഇതിനകം അറസ്റ്റിലായിരുന്നു.
Keywords: Karnataka, News, Top-Headlines, Mangalore, Controversy, BJP, Police, Congress, Leader, Issue, Government, Investigation, Minister, Arrest, Controversy over PSI Recruitment Scam in Karnataka. < !- START disable copy paste -->

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.