city-gold-ad-for-blogger

Controversy | 'ദി കേരള സ്റ്റോറി' കാണാനുള്ള കോളജ് നോടീസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇടപെട്ട് റദ്ദാക്കി

ബെംഗ്ളുറു: (www.kasargodvartha.com) കർണാടകയിലെ ഭരണമാറ്റം 'ദി കേരള സ്റ്റോറി 'സിനിമ പ്രദർശനത്തിൽ വരെ പ്രകടമായി. ബഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡികൽ കോളജ് വിദ്യാർഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിർദേശിച്ച് പ്രിൻസിപൽ പുറത്തിറക്കിയ നോടീസ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. ഇതേത്തുടർന്ന് വിദ്യാർഥിനികളുടെ സിനിമ കാണൽ മുടങ്ങി.

Controversy | 'ദി കേരള സ്റ്റോറി' കാണാനുള്ള കോളജ് നോടീസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇടപെട്ട് റദ്ദാക്കി

ബുധനാഴ്ച 11 മുതൽ അർധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപൽ കെ സി ദാസ് നോടീസ് ഇറക്കിയത്. ഉച്ച 12 മുതൽ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോടീസിൽ പറഞ്ഞിരുന്നു. 'എല്ലാവരും ഈ സിനിമ നിർബന്ധമായും കണ്ടിരിക്കണം', എന്ന ഉപദേശവും നൽകി. എന്നാൽ കർണാടക ജാഗ്രത നാഗരികറു സംഘടനയുടെ നേതൃത്വത്തിൽ കന്നഡ എഴുത്തുകാരായ കെ മരുളസിദ്ധപ്പ, എസ് ജി സിദ്ധാരാമയ്യ, വിദ്യാഭ്യാസ പ്രവർത്തകൻ വി പി നിരഞ്ജനാരാധ്യ എന്നിവർ മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്തു നൽകി.

മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിക്കാൻ ബഗൽകോട്ട് ജില്ല ഡെപ്യൂടി കമീഷണർ പി സുനിൽ കുമാറിന് നിർദേശം നൽകി. അദ്ദേഹം തഹസിൽദാറെ നേരിട്ട് കോളജിൽ അയച്ച് നോടീസ് പിൻവലിപ്പിച്ചു. മുൻ നോടീസ് റദ്ദാക്കിക്കൊണ്ടുള്ള നോടീസ് ബുധനാഴ്ച രാവിലെ 11.30ന് പ്രിൻസിപൽ ബോർഡിൽ പതിച്ചു. അഖില ഭാരത ജനവാദി മഹിള സംഘടനയും കോളജ് അധികൃതരുടെ നോടീസിന് എതിരെ രംഗത്ത് വന്നിരുന്നു.

Keywords: News, National, Mangalore, Controversy, Karnataka, College, Students, Karnataka college withdraws controversial circular on The Kerala Story.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia