city-gold-ad-for-blogger

BJP | കോൺഗ്രസ് പുതിയ മുസ്ലിം ലീഗെന്ന് ബിജെപി; പ്രതികരണം കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പിൻവലിച്ചതിന് പിന്നാലെ

മംഗ്ളുറു: (www.kasargodvartha.com) കോൺഗ്രസ് കർണാടകയിൽ എം മല്ലികാർജുൻ ഖാർഗെയുടെ പുതിയ മുസ്‌ലിം ലീഗ് ആയെന്ന് ബിജെപി. മുൻ സർകാർ കൊണ്ടുവന്ന മതപരിവർത്തന നിരോധ നിയമം പിൻവലിക്കാൻ സിദ്ധാരാമയ്യ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം.

BJP | കോൺഗ്രസ് പുതിയ മുസ്ലിം ലീഗെന്ന് ബിജെപി; പ്രതികരണം കർണാടകയിൽ മതപരിവർത്തന നിരോധന നിയമം പിൻവലിച്ചതിന് പിന്നാലെ

പുതിയ മുസ്‌ലിം ലീഗായ കോൺഗ്രസ് ഹിന്ദുവിനെ ദ്രോഹിക്കാൻ ഏതറ്റം വരേയും പോവുമെന്ന് ബിജെപി ദേശീയ ജെനറൽ സെക്രടറിയും നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ മന്ത്രിയുമായ സി ടി രവി ട്വീറ്റ് ചെയ്തു.

സിദ്ധാരാമയ്യയുടെ ഹിന്ദു വിരുദ്ധത തുറന്നു കാട്ടപ്പെട്ടു എന്ന് മുൻമന്ത്രിയും ബിജെപി നേതാവുമായ ബസവന ഗൗഡ ആർ പടിൽ (യെന്തൽ) എംഎൽഎ ട്വിറ്ററിൽ കുറിച്ചു. മതപരിവർത്തന പ്രവർത്തന മാഫിയക്ക് വഴങ്ങി ഹിന്ദുവിനെ തുടച്ചു നീക്കുകയാണോ നിങ്ങൾക്ക് വേണ്ടത് എന്ന് അദ്ദേഹം ആരാഞ്ഞു.

Keywords: News, Mangalore, National, Karnataka, Congress, BJP, Politics, Muslim League, Anti-Conversion Law, Cong is 'new Muslim League', says BJP.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia