city-gold-ad-for-blogger

ഹിജാബിന്റെ പേരിൽ വിദ്യാഭ്യാസം തുലക്കരുതെന്ന് പറഞ്ഞു; യൂത് കോൺഗ്രസ് വക്താവ് സുറയ്യക്ക് വധഭീഷണിയെന്ന് പരാതി

മംഗ്ളുറു: (www.kasargodvartha.com 25.02.2022) ക്ലാസ് മുറിയിലെ മതചിഹ്ന വിലക്കിനെതിരെ തെരുവിലിറങ്ങി വിദ്യാഭ്യാസം തുലക്കരുതെന്ന് വിദ്യാർഥിനികളെ ഉപദേശിച്ച യൂത് കോൺഗ്രസ് ദേശീയ വക്താവും മാധ്യമപ്രവർത്തകയുമായ സുരയ്യ അഞ്ജുമിന് വധഭീഷണി. ഇതുസംബന്ധിച്ച് അവർ മംഗ്ളുറു വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
                   
ഹിജാബിന്റെ പേരിൽ വിദ്യാഭ്യാസം തുലക്കരുതെന്ന് പറഞ്ഞു; യൂത് കോൺഗ്രസ് വക്താവ് സുറയ്യക്ക് വധഭീഷണിയെന്ന് പരാതി

ഉഡുപി പിയു വനിത കോളജിലെ എട്ടുവിദ്യാർഥിനികൾ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധം തുടങ്ങുകയും അത് പടരുകയും ചെയ്ത വേളയിലായിരുന്നു വീഡിയോ പോസ്റ്റിലൂടെ സുറയ്യ തന്റെ അഭിപ്രായം വിദ്യാർഥി സമൂഹവുമായി പങ്കുവെച്ചത്. 'ഓൺലൈൻ ക്ലാസുകളുടെ രണ്ടു വർഷമാണ് കടന്നുപോയത്. ഓഫ് ലൈൻ ക്ലാസുകളിലേക്ക് തിരിച്ചു വന്നതേയുള്ളൂ, അപ്പോഴാണ് ശിരോവസ്ത്രത്തിന്റെ പേരിൽ ഓൺലൈൻ, ഓഫ്‌ലൈൻ പഠനം മുടങ്ങുന്ന അവസ്ഥ. ഏതാണ് രാജ്യം, എവിടെയാണ് പഠനം എന്ന ബോധത്തോടൊപ്പം രാഷ്ട്രീയ വിചാരവും ഉണ്ടാവണം. ഒരു ക്യാംപസിലും ഹിജാബ് വിലക്കിയിട്ടില്ല. ക്ലാസ് മുറികളിൽ മാത്രമാണ് വിലക്ക്.

അത് പ്രശ്നവത്കരിച്ചതിന് പിന്നിൽ എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ടുമാണ്. കാവിഷോൾ ഇറക്കി ആർ എസ് എസും. ഈ രണ്ടു കൂട്ടർക്കും ഈ കളിയിൽ ലാഭമുണ്ട്. നഷ്ടം ആർക്കാണെന്ന് ചിന്തിക്കുക. ഇസ്ലാമിക മതപഠന കേന്ദ്രത്തിലെ അതേ അന്തരീക്ഷം പൊതു കലാലയങ്ങളിലും ഉണ്ടാവണം എന്ന് വിചാരിക്കാവുന്ന രാജ്യമല്ല ഇത്. താൻ ഹിജാബ് ധരിക്കുന്നു, നമസ്കരിക്കുന്നു, മറ്റു അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നു. ഒന്നിനും തടസമില്ല' - ഇതാണ് സുരയ്യ പറയുന്നത്.

അസഭ്യം പറയൽ, വ്യക്തി അധിക്ഷേപ വീഡിയോ തുടങ്ങിയ ഏർപാടുകൾ വധഭീഷണിയിൽ എത്തിയതായി അവർ പരാതിയിൽ പറഞ്ഞു.

Keywords: News, Karnataka, Top-Headlines, Controversy, Mangalore, Complaint, Congress, Leader, Threatened, Education, Udupi, Student, Hijab, Complaints that Youth Congress leader received death threats for her statement on Hijab.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia