city-gold-ad-for-blogger

Arrested | 'ഇതര സമുദായ സഹപാഠിക്കരികിലിരുന്ന വിദ്യാര്‍ഥിയെ ബസില്‍ നിന്ന് തള്ളിയിട്ടു'; 3 പേര്‍ അറസ്റ്റില്‍

-സൂപ്പി വാണിമേല്‍

മംഗ്‌ളൂറു: (www.kasargodvartha.com) ഇതര സമുദായക്കാരിയായ സഹപാഠിക്കരികിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കോളജ് വിദ്യാര്‍ഥിയെ ബസില്‍ നിന്ന് പുറത്തേക്ക് തള്ളി മര്‍ദിച്ചതായി പരാതി. കാര്‍ക്കളയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥി സയ്യദ് റശീം ഉമര്‍ (20) ആണ് തീവ്ര ഹിന്ദുത്വ സംഘത്തിന്റെ അക്രമത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കാര്‍ക്കള നിറ്റെയില്‍ നിന്ന് മംഗ്‌ളൂറിലേക്കുള്ള സ്വകാര്യ ബസ് മംഗ്‌ളൂറു നന്തൂറില്‍ എത്തിയപ്പോഴാണ് സംഭവം. ബസ് തടഞ്ഞ സംഘം അകത്തേക്ക് ഇരച്ചുകയറി റശീമിനെ വലിച്ച് താഴെയിടുകയായിരുന്നു. റോഡിലിട്ട് കൂട്ടത്തോടെ മര്‍ദിക്കുന്നത് കണ്ട ട്രാഫിക് പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

Arrested | 'ഇതര സമുദായ സഹപാഠിക്കരികിലിരുന്ന വിദ്യാര്‍ഥിയെ ബസില്‍ നിന്ന് തള്ളിയിട്ടു'; 3 പേര്‍ അറസ്റ്റില്‍

വിദ്യാര്‍ഥിയുടെ പരാതിയില്‍ മംഗ്‌ളൂറു കദ്രി പൊലീസ് കേസെടുത്തു. റാശിമിനെ ആക്രമിച്ച സംഘത്തിലെ മൂന്നുപേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. എം മുത്തു(18), പി പ്രകാശ്(21), കെ രാകേശ് (23) എന്നിവരാണ് അറസ്റ്റിലായത്.

Keywords: News, National, Top-Headlines, Student, Attack, Mangalore, Police, Crime, Bus, Complaint that student attacked by three men.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia