city-gold-ad-for-blogger

ശിരോവസ്ത്രം: കോടതി വിധി ദുർവ്യാഖ്യാനം ചെയ്യുന്നതായി പരാതി; വിദ്യാർഥികൾ മാർച് നടത്തി

മംഗളൂരു:(www.kasargodvartha.com 25.03.2022) ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് ബിരുദ വിദ്യാർഥികളെ പരീക്ഷകളിൽ നിന്ന് അകറ്റുകയാണെന്ന് വെള്ളിയാഴ്ച വൈകുന്നേരം മംഗളൂരു ക്ലോക് ടവർ പരിസരത്ത് 'വിദ്യാർഥി സമവായ സമിതി' സംഘടിപ്പിച്ച മാർച് ആരോപിച്ചു. ശിരോവസ്ത്രം ധരിക്കുകയെന്ന ഇസ് ലാമിക സംസ്കാരം തടയുന്നതിനെതിരെ ഉയരുന്ന വിദ്യാർഥിനികളുടെ മുറവിളി കേൾക്കാനോ പരിഹാരം കാണാനോ സന്നദ്ധമാവാത്ത ഭരണസംവിധാനം എന്തിന് കൊള്ളാം എന്ന് മാർച് ഉദ്ഘാടനം ചെയ്ത സമിതി കൺവീനർ റിയാസ് അങ്കത്തടുക്ക ആരാഞ്ഞു. ക്ലാസിൽ കയറാനും പരീക്ഷയെഴുതാൻ പോലും കഴിയാതെ ഒരു കൂട്ടം വിദ്യാർഥികൾ തെരുവിൽ നീതിക്കായി ശബ്ദിക്കുമ്പോൾ ആർ എസ് എസ്, ബിജെപി, എബിവിപി അജൻഡകൾ നടപ്പാക്കുകയാണ് ഭരണസംവിധാനം ചെയ്യുന്നത്.
                                
ശിരോവസ്ത്രം: കോടതി വിധി ദുർവ്യാഖ്യാനം ചെയ്യുന്നതായി പരാതി; വിദ്യാർഥികൾ മാർച് നടത്തി
        
കോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് തങ്ങളെ തെരുവിലേക്ക് തള്ളുന്നതെന്ന് മാർചിൽ സംസാരിച്ച ഹിബ ശെയ്ഖ് പറഞ്ഞു.

ഹൈകോടതി വിധിക്ക് സർകാറും ഒരു വിഭാഗം മാധ്യമങ്ങളും നൽകുന്ന വ്യാഖ്യാനങ്ങൾ പിന്തുടരുകയാണ് കോളജുകൾ ചെയ്യുന്നതെന്ന് വിദ്യാർഥി ഗൗസിയ ആരോപിച്ചു.വിധിയിൽ എവിടെയും ബിരുദ വിദ്യാർഥികളെ പരാമർശിക്കുന്നില്ല. കാവി ഷോൾ അണിഞ്ഞ് സംഘ്പരിവാർ വിദ്യാർഥികളാണ് പ്രശ്നം വഷളാക്കിയതെന്ന് ഗൗസിയ കൂട്ടിച്ചേർത്തു. നിയിഫ് അഷ്ഫി സംസാരിച്ചു.

Keywords: News, Karnataka, Hijab, Hijab Issue, Top-Headlines, RSS, BJP, Political party, Mangalore, Students, Complaint, Court order, March, High-Court, Issue, Controversy, Complaint that the court verdict was misinterpreted; The students marched.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia