city-gold-ad-for-blogger

സ്‌കൂളിലേക്ക് പോവുകയായിരുന്ന 16 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പൊലീസ് കേസെടുത്തു

മംഗ്‌ളുറു: (www.kasargodvartha.com 09.10.2021) ബണ്ട് വാള്‍ ടൗണ്‍ പൊലീസ് സ്റ്റണ്‍ പരിധിയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന 16 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പൊലീസ് അഞ്ച് പേര്‍ക്കെതിരെ പോക്‌സോ കേസ് റെജിസ്റ്റര്‍ ചെയ്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 376 (ഡി), 506, പോക്‌സോ നിയമത്തിലെ നാല്, ആറ് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

                 
സ്‌കൂളിലേക്ക് പോവുകയായിരുന്ന 16 കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പൊലീസ് കേസെടുത്തു



വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ സ്‌കൂളിലേക്ക് പുറപ്പെട്ട പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തെന്നും അതിന് ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നുവെന്നുമാണ് പരാതി. പെണ്‍കുട്ടി മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കി വിടുന്നത് സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് റിപോര്‍ടുണ്ട്.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്നും പൊലീസ് പറഞ്ഞു.

Keywords: News, Karnataka, Mangalore, Molestation, Molestation-attempt, Case, Police, Girl, Complaint, Student, School, Accused, Top-Headlines, Complaint of assault to minor girl; police case registered.



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia