റാഗിംഗ് ചോദ്യം ചെയ്തതിന് പ്രിൻസിപലിനെ അക്രമിച്ചതായി പരാതി; നാല് വിദ്യാർഥികൾ അറസ്റ്റിൽ
Mar 5, 2021, 16:22 IST
മംഗളൂരു: (www.kasargodvartha.com 05.03.2021) റാഗിംഗ് ചോദ്യം ചെയ്തതിന് പ്രിൻസിപലിനെ അക്രമിച്ചെന്ന പരാതിയിൽ നാല് വിദ്യാർഥികൾ അറസ്റ്റിൽ. സൂറത്കല്ലിലെ സ്വകാര്യ കോളജിലെ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥികളായ മുഹമ്മദ് ബാസിൽ, സാംബ്റാം ആൾവ, കെ യു സമീൽ, അശ്വിൻ എസ് ജോൺസൺ എന്നിവരാണ് അറസ്റ്റിലായത്.
കോളജിലെ സീനിയർ വിദ്യാർഥികൾ റാഗിംഗ് ചെയ്യുന്നതായി ജൂനിയർ വിദ്യാർഥികൾ പ്രിന്സിപലിനോട് പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് വിദ്യാർഥികളെ പ്രിൻസിപൽ വിളിപ്പിക്കുകയും റാഗിംഗിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിക്കുകയും ചെയ്‌തു. ഇനിയും ആവർത്തിച്ചാൽ കോളജിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പ്രിൻസിപലിനെ അക്രമിച്ചെന്നാണ് പരാതി.
റാഗിംഗ് ചെയ്തതിനും ഇവർക്കെതിരെ സൂറത്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Keywords: Mangalore, Karnataka, Students, Arrest, Police, Case, Assault, Complaint, Principal, Ragging, Complaint of assault on principal for questioning ragging; Four students arrested.