city-gold-ad-for-blogger

Investigation | കിഷോര്‍ മെനഞ്ഞ അക്രമക്കഥ, പിന്തുടര്‍ന്ന് പൊളിച്ച് പൊലീസ് കമീഷനര്‍

മംഗ്‌ളൂരു: (www.kasargodvartha.com) കൊല്ലേണ്ടവരുടെ പട്ടികയുമായി ഒരു കൂട്ടര്‍ ഊഴം തേടുന്ന ജില്ലയില്‍ വളരെ കരുതലോടെയാണ് ഓരോ പൗരന്റേയും ചുവടുകള്‍. ആ നേരത്താണ് കഴിഞ്ഞ ദിവസം ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ വധിക്കാന്‍ ശ്രമം എന്ന കഥയുമായി ഒരാള്‍ രംഗത്തുവന്നത്.
              
Investigation | കിഷോര്‍ മെനഞ്ഞ അക്രമക്കഥ, പിന്തുടര്‍ന്ന് പൊളിച്ച് പൊലീസ് കമീഷനര്‍

ഉച്ചിലയിലെ കിഷോര്‍ എന്ന യുവാവാണ് വിലന്‍. ഒരു സംഘം വാളുമായി തന്നെ പിന്തുടര്‍ന്ന് മുല്ലുഗുഡ്ഡെ കെ സി നഗറില്‍ വധിക്കാന്‍ ശ്രമിച്ചു എന്നാണ് അയാള്‍ പറഞ്ഞത്. സാധാരണ നിലയില്‍ മറ്റൊരു സമുദായത്തിലെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് കൈകാര്യം ചെയ്യുകയാണ് പൊലീസ് രീതി. നാട്ടില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്യും.

എന്നാല്‍ കിഷോറിന്റെ പരാതി അന്വേഷിക്കാന്‍ മംഗ്‌ളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ നേരിട്ട് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. 'അയാളെ ചോദ്യം ചെയ്തപ്പോള്‍ കെട്ടുകഥയാണെന്ന് തെളിഞ്ഞു. ജനങ്ങളില്‍ അസ്വസ്ഥത പരത്തുന്ന പ്രചാരണം നടത്തിയതിന് കേസെടുക്കും. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ പൊതുജനം ഏര്‍പ്പെടുകയോ വീഴുകയോ ചെയ്യരുത്'-കമീഷനര്‍ പറഞ്ഞു.

Keywords: Commissioner of Police investigated on truth behind Kishore's story, National, Mangalore, Karnataka, Police Station, Police, Investigation, Case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia