city-gold-ad-for-blogger

Collections | മറന്ന കോയിൻ ബൂതുകളുടെ മണിയടി; മറഞ്ഞ ടോർചുകളുടെ കുത്തും വെളിച്ചം; ഹൈദർ അലിയുടെ ശേഖരത്തിൽ കൗതുക വസ്തുക്കൾ

മംഗ്ളുറു: (www.kasargodvartha.com) വിളിയും കാഴ്ചയും ഉള്ളം കൈയിലൊതുങ്ങുമ്പോൾ മറന്നുപോയ കോയിൻ ബൂത് ഫോണുകൾ ഹൈദർ അലിയുടെ ശേഖരത്തിൽ കൗതുക വസ്തു. പുതുതലമുറക്ക് അന്യമായ അനേകം പഴയ ഉപകരണങ്ങൾ നിരവധി. എട്ടു തിര ടോർചടിച്ചപ്പോൾ കണ്ണിൽകുത്തും പ്രകാശം ചെന്നു തറച്ചത് നോക്കെത്താ ദൂരം.

Collections | മറന്ന കോയിൻ ബൂതുകളുടെ മണിയടി; മറഞ്ഞ ടോർചുകളുടെ കുത്തും വെളിച്ചം; ഹൈദർ അലിയുടെ ശേഖരത്തിൽ കൗതുക വസ്തുക്കൾ

 പഴയ ഇനം ക്യാമറകൾ ഉൾപെടെ ഒരു കാലം ഫോടോഗ്രാഫർമാർ ഉപയോഗിച്ച വിവിധ ഉപകരണങ്ങൾ, മണ്ണെണ്ണ വിളക്കുകൾ, റേഡിയോ, ടേപ് റെകോർഡർ, ഗ്രാമഫോൺ റെകോർഡർ, അണവ്, തൂക്കം ഉപകരണങ്ങൾ, പഴയ ഇൻഡ്യൻ നാണയങ്ങളും നോട്ടുകളും, ഘടികാരങ്ങൾ തുടങ്ങി അനേകം വസ്തുക്കളാണ് ബെൽതങ്ങാടി ഹള്ളിമനെ ഹൈദർ അലിയുടെ ശേഖരത്തിലുള്ളത്.

നഴ്സറിയിൽ നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം പുരാവസ്തുക്കൾ വാങ്ങാനാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. കുട്ടിക്കാലത്ത് അധ്യാപിക ലക്ഷ്മിയുടെ പ്രേരണയിൽ തുടങ്ങിയതാണ്. പിന്നെ അത് ഹോബിയായി, അര നൂറ്റാണ്ടായി തുടരുന്നു.

Collections | മറന്ന കോയിൻ ബൂതുകളുടെ മണിയടി; മറഞ്ഞ ടോർചുകളുടെ കുത്തും വെളിച്ചം; ഹൈദർ അലിയുടെ ശേഖരത്തിൽ കൗതുക വസ്തുക്കൾ

Keywords:  Latest-News, Top-Headlines, Collection, Karnataka, Mangalore, Old-Marriage, Exhibition, Products-exhibition, Collection of antic items; Passion of Hyder Ali.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia