city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CM Says | കേന്ദ്ര സര്‍കാര്‍ കര്‍ണാടകയോട് ചിറ്റമ്മ നയം അനുവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ

മംഗളൂറു: (KasargodVartha) കേന്ദ്ര സര്‍കാര്‍ കര്‍ണാടകയോട് ചിറ്റമ്മ നയം അനുവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ. മംഗളൂറു രാജ്യാന്തര വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശനിയാഴ്ച ഉഡുപ്പിയില്‍ ലോക ബണ്ട്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം. വരള്‍ച ദുരിതാശ്വാസ ഫന്‍ഡിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ ഈ നയം പ്രകടമാണ്. സംസ്ഥാനത്തെ 236 താലൂകുകളില്‍ 216 എണ്ണവും വരള്‍ച ബാധിതമാണ്.

കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തിന് ഇത് ബോധ്യപ്പെടാത്തതല്ല. 33,770 കോടിയുടെ നഷ്ടമാണ് വരള്‍ച കാരണം കര്‍ണാടകയില്‍ സംഭവിച്ചത്. 17,901 കോടി രൂപയുടെ സഹായമാണ് സംസ്ഥാനം കേന്ദ്രത്തോട് തേടിയത്. നമ്മുടെ നിവേദക സംഘത്തിന് ബന്ധപ്പെട്ട മന്ത്രിമാരെ കാണാനുള്ള അവസരം നിഷേധിച്ച കേന്ദ്രം ചില്ലിക്കാശു പോലും അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

CM Says | കേന്ദ്ര സര്‍കാര്‍ കര്‍ണാടകയോട് ചിറ്റമ്മ നയം അനുവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ

കോണ്‍ഗ്രസ് സര്‍കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമവും നുണപ്രചാരണവും നടത്തുകയാണ് ബിജെപി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതരാണവര്‍. അഞ്ച് മാസമായിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കഴിയാത്ത പാര്‍ടിയാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങള്‍ ചൂഴ്ന്നു നോക്കുന്നത്. ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നിയമനം നടക്കും. എംഎല്‍എമാര്‍, തുടര്‍ന്ന് മുന്‍ എംഎല്‍എമാരും പ്രധാന പ്രവര്‍ത്തകരും എന്നതാവും ഘട്ടങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Keywords: CM, Siddaramaiah, Politics, BJP, Karnataka, Government, Congress, News, National, National News, Top-Headlines, Political Party, Central Government, CM Siddaramaiah: BJP's Attempts to Destabilise Karnataka Government Will Fail.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia