city-gold-ad-for-blogger
Aster MIMS 10/10/2023

Train | നീണ്ട കാത്തിരിപ്പിനും മുറവിളികൾക്കുമൊടുവിൽ ആശ്വാസം; ചെറുവത്തൂർ - മംഗ്ളുറു പാസൻജർ ട്രെയിൻ ഫെബ്രുവരി 17 മുതൽ വീണ്ടും കളനാട്ട് നിർത്തും

കളനാട്: (www.kasargodvartha.com) നീണ്ട കാത്തിരിപ്പിനും മുറവിളികൾക്കുമൊടുവിൽ കളനാട്ട് പാസൻജർ ട്രെയിനിന്റെ സ്റ്റോപ് പുന:സ്ഥാപിച്ചു. ചെറുവത്തൂർ - മംഗ്ളുറു (06491) ട്രെയിനാണ് നിർത്തുക. ട്രെയിന്‍ കളനാട് റെയിൽവേ സ്റ്റേഷനിൽ 6.49 ന് എത്തി 6.50ന് പുറപ്പെടും. ഫെബ്രുവരി 17 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സതേൺ റെയിൽവേ അറിയിച്ചു. കോവിഡ് ലോക് ഡൗണിന് ശേഷം ട്രെയിൻ ഗതാഗതം പുനരാരംഭിച്ചപ്പോഴാണ് കളനാട്ട് നേരത്തേയുണ്ടായിരുന്നുന്ന സ്റ്റോപ് എടുത്തുകളഞ്ഞത്.

Train | നീണ്ട കാത്തിരിപ്പിനും മുറവിളികൾക്കുമൊടുവിൽ ആശ്വാസം; ചെറുവത്തൂർ - മംഗ്ളുറു പാസൻജർ ട്രെയിൻ ഫെബ്രുവരി 17 മുതൽ വീണ്ടും കളനാട്ട് നിർത്തും

 കളനാട്ട് സ്റ്റോപ് പുന:സ്ഥാപിച്ചത് രോഗികള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ തുടങ്ങി മംഗ്‌ളൂറിലേക്ക് പോകുന്നവര്‍ക്ക് വലിയൊരു ആശ്വാസമാകും. വിനോദ സഞ്ചാര കേന്ദ്രമായ ചന്ദ്രഗിരി കോട്ടയിലേക്കും പ്രമുഖ തീര്‍ഥാടന കേന്ദ്രമായ കീഴൂര്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേക്കും എളുപ്പത്തില്‍ എത്താനും സാധിക്കും. ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ഒട്ടനവധി നിവേദനങ്ങൾ സമർപ്പിക്കുകയും സമ്മർദങ്ങൾ ചെലുത്തുകയും ചെയ്തതിന്റെ ഫലമാണ് സ്റ്റോപ് വീണ്ടും പുന:സ്ഥാപിച്ച് കിട്ടിയത്.

കണ്ണൂരിൽ നിന്ന് മംഗ്ളുറു ഭാഗത്തേക്കുള്ള മെമു പാസൻജർ ട്രെയിനിന് രാവിലെ 9. 24 നും മംഗ്ളൂറിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വൈകുന്നേരം ആറ് മണിക്കും നിലവിൽ കളനാട്ട് സ്റ്റോപ് ഉണ്ട്. നേരത്തെ കോയമ്പത്തൂര്‍-മംഗ്‌ളുറു, ചെറുവത്തൂര്‍-മംഗ്‌ളുറു, കണ്ണൂര്‍-മംഗ്‌ളുറു, കോഴിക്കോട്-മംഗ്‌ളുറു തുടങ്ങിയ ആറ് ട്രെയിനുകള്‍ക്ക് കളനാട്ട് സ്റ്റോപ് ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം മിക്ക ട്രെയിനുകൾക്കും സ്റ്റോപ് നഷ്ടമായി. ബാക്കിയുള്ള ട്രെയിനുകൾക്ക് കൂടി സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

Train | നീണ്ട കാത്തിരിപ്പിനും മുറവിളികൾക്കുമൊടുവിൽ ആശ്വാസം; ചെറുവത്തൂർ - മംഗ്ളുറു പാസൻജർ ട്രെയിൻ ഫെബ്രുവരി 17 മുതൽ വീണ്ടും കളനാട്ട് നിർത്തും


Keywords:  Latest-News,Top-Headlines,kasaragod,Kalanad,Train,Stopped,Railway,Railway station,Mangalore,Cheruvathur, Cheruvathur to Mangalore passenger train will stop at Kalanad from February 17.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL