Shobha Karandlaje | ചൈത്രയുമായി അടുപ്പമില്ല, ചില വേദികളില്‍ ഒന്നിച്ച് ഫോടോയെടുത്തിരിക്കാമെന്ന് കേന്ദ്രമന്ത്രി മന്ത്രി ശോഭ കറന്ത് ലാജെ
Sep 15, 2023, 22:35 IST
മംഗ്‌ളുറു: (www.kasargodvartha.com) ബൈന്തൂര്‍ മണ്ഡലം കോഴക്കസില്‍ അറസ്റ്റിലായ സംഘ്പരിവാര്‍ നേതാവ് ചൈത്ര കുന്താപുരയും താനുമായി വ്യക്തിബന്ധം ഇല്ലെന്ന് കേന്ദ്രമന്ത്രി ശോഭ കറന്ത്‌ലാജെ. താന്‍ പ്രതിനിധാനം ചെയ്യുന്ന ഉഡുപി-ചികമംഗ്‌ളുറു ലോക്‌സഭ മണ്ഡലത്തിലെ ബൈന്തൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട കോഴ വിവാദം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഉഡുപി യില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചൈത്ര ചില വേദികളില്‍ ഒരുമിച്ച് ഫോടോ എടുത്തിരിക്കാം. അങ്ങിനെ നൂറുകണക്കിന് ആളുകള്‍ ചെയ്യുന്നുണ്ട്. ചൈത്ര തന്നെയോ തിരിച്ചോ ഇതുവരെ ഫോണില്‍ വിളിച്ചിട്ടില്ല. അതിലപ്പുറം ബന്ധമില്ല. കേസ് അന്വേഷണം സുതാര്യമാവണം. താനോ ബിജെപിയിലെ മറ്റാരെങ്കിലുമോ ചൈത്രയെ പിന്തുണക്കുകയോ സംരക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്യില്ല.
അവള്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. പാര്‍ടി ഹൈകമാന്‍ഡാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ഇനിയും അതാവും രീതി. പണം വാങ്ങി സീറ്റ് നല്‍കുന്ന ഏര്‍പാട് ബിജെപിയില്‍ ഇല്ലെന്നും ശോഭ പറഞ്ഞു.

Keywords: Shobha Karandlaje, Chaitra Kundapura, CCB Police, Malayalam News, Mangalore News, Politics, Political News, Karnataka News, Chaitra Kundapur case: Let there be an impartial probe, says Shobha Karandlaje.
< !- START disable copy paste -->