Central Government Rating | വൃത്തിയുള്ള ഭക്ഷ്യ സ്ഥാപനങ്ങൾക്ക് കേന്ദ്രസർകാരിന്റെ അംഗീകാരം; പഞ്ചനക്ഷത്ര റേറ്റിങ് നേടിയവരിൽ കാസർകോട്ടെ റെസ്റ്റോറന്റുകളും
Jun 12, 2022, 15:24 IST
കാസർകോട്: (www.kasargodvartha.com) കേന്ദ്ര സർകാരിന്റെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യ (FSSAI) യുടെ വൃത്തിയുള്ള ഭക്ഷ്യ സ്ഥാപനങ്ങൾക്ക് നൽകുന്ന ഹൈജീൻ അംഗീകാരത്തിൽ (Hygiene Rating) പഞ്ചനക്ഷത്ര (Five Star) റേറ്റിങ് നേടിയവരിൽ കാസർകോട്ടെ റെസ്റ്റോറന്റുകളും ഇടം പിടിച്ചു. റോയൽ ഡൈൻ റെസ്റ്റോറന്റ്, ഓറിക്സ് വിലേജ് റെസ്റ്റോറന്റ്, വൈസ്രോയ് റെസ്റ്റോറന്റ്, ശ്രീ ഗോകുലം നളന്ദ റിസോർട്, ജെ കെ റെസിഡൻസി, രാജ് റെസിഡൻസി, ഹോടെൽ മിലാൻ, ഉദുമ കോഫി ഹൗസ് എന്നിവ പഞ്ചനക്ഷത്ര റേറ്റിങ് നേടിയവയിൽ ഉൾപെടുന്നു.
കാസർകോട്ട് റെസ്റ്റോറന്റുകൾ, ഹോടെലുകൾ, ഐസ്ക്രീം യൂനിറ്റുകൾ, ഭക്ഷ്യ നിർമാണ യൂനിറ്റുകൾ, സൂപർ മാർകറ്റുകൾ, ഡ്രൈ ഫ്രൂട്സ് വിൽപന ശാലകൾ ഉൾപെടെ 14 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര റേറ്റിങ് പദവി നേടിയപ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് രണ്ടും തൊട്ടടുത്ത് കിടക്കുന്ന മംഗ്ളൂറിൽ നിന്ന് 12 സ്ഥാപനങ്ങളും പഞ്ചനക്ഷത്ര റേറ്റിങ് നേടിയിട്ടുണ്ട്.
വൃത്തിയും സൗകര്യങ്ങളും അടിസ്ഥാനമാക്കി 48 ഇന മാനദണ്ഡങ്ങൾ പ്രകാരം മാർകിന്റെ അടിസ്ഥാനത്തിലാണ് റേറ്റിങ് നടത്തുന്നത്. ഇൻഡ്യയിൽ ഇതുവരെ 20644 സ്ഥാപനങ്ങളിൽ റേറ്റിങിന് വേണ്ടി അംഗീകൃത ഏജൻസികൾ പരിശോധന നടത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ അഞ്ച് മുതൽ താഴോട്ടാണ് റേറ്റിങ് നൽകി വരുന്നത്. 81ന് മുകളിൽ മാർക് ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് പഞ്ചനക്ഷത്ര പദവി നൽകുന്നത്. തുടർ പരിശോധനകളിൽ മാർക് കുറയുന്ന സ്ഥാപനങ്ങളുടെ റേറ്റിങ് ഇല്ലാതാകും. അതിനാൽ പഞ്ചനക്ഷത്ര അംഗീകാരം ലഭിച്ചവർ റേറ്റിങ് നിലനിർത്തുന്നതിനും മറ്റുള്ള സ്ഥാപനങ്ങൾ റേറ്റിങ് നേടുന്നതിനും കഠിന പ്രയത്‌നം നടത്തേണ്ടി വരും.

Keywords: News, Kerala, Kasaragod, Top-Headlines, Government, Food, Hotel, Mangalore, Central Government Rating, Hygiene Rating, FSSAI, Central Government Rating for Clean Institutions.
< !- START disable copy paste -->