city-gold-ad-for-blogger

DK SP | സി ബി ഋഷ്യന്ത് ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട്

മംഗ്‌ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ടായി സി ബി ഋഷ്യന്തിനെ നിയമിച്ചു. എസ് പി യായിരുന്ന ഡോ. വിക്രം അമതേ അസുഖത്തെ തുടർന്ന് അവധിയിൽ പോയതിനെത്തുടർന്ന് മെയ് 31ന് ഋഷ്യന്തിന് താത്കാലിക ചുമതല നൽകിയിരുന്നു. പുതിയ ഉത്തരവിലൂടെ സ്ഥിര നിയമനം ലഭിക്കുകയായിരുന്നു.

DK SP | സി ബി ഋഷ്യന്ത് ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട്

2013 ബാച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ ജില്ലയിൽ എ എസ് പിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബാഗൽകോട്ട് , മൈസുറു, ദാവൻഗരെ എന്നിവിടങ്ങളിൽ എസ് പിയായി സേവനമനുഷ്ഠിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ബെംഗ്ളൂറിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

സംസ്ഥാനത്തുടനീളം സ്ഥലംമാറ്റം ലഭിച്ച 15 ഐപിഎസ് ഉദ്യോഗസ്ഥർക്കൊപ്പമാണ് ദക്ഷിണ കന്നഡ ജില്ല എസ്പിയായി ഋഷ്യന്തിനെ നിയമിച്ചത്. സംസ്ഥാന സർകാർ 75 കെഎഎസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

Keywords: News, National, Mangalore, Karnataka Police, Dakshina Kannada SP, Mangalore, CB Ryshyanth posted as SP of Dakshina Kannada district.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia