city-gold-ad-for-blogger

Election | ബിജെപി കര്‍ണാടകയില്‍ ഹെലികോപ്റ്ററില്‍ പണമിറക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് വിനയകുമാര്‍ സൊറകെ

മംഗ്‌ളുറു: (www.kasargodvartha.com) ബിജെപി കര്‍ണാടക തിരഞ്ഞെടുപ്പ് ചുമതലയുള്ള തമിഴ് നാട് സംസ്ഥാന പ്രസിഡണ്ട് കെ അണ്ണാമലൈ ഹെലികോപ്റ്ററില്‍ പണച്ചാക്ക് ഇറക്കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൗപ് മണ്ഡലം സ്ഥാനാര്‍ഥിയുമായ വിനയകുമാര്‍ സൊറകെ ആരോപിച്ചു. കര്‍ണാടക പൊലീസില്‍ ഉന്നത പദവിയില്‍ ഇരുന്ന ഐപിഎസുകാരനാണ് അണ്ണാമലൈ.
        
Election | ബിജെപി കര്‍ണാടകയില്‍ ഹെലികോപ്റ്ററില്‍ പണമിറക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് വിനയകുമാര്‍ സൊറകെ

തിങ്കളാഴ്ച ഉഡുപി മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രസാദ് രാജ് കാന്തന്റെ പത്രിക സമര്‍പണ ശേഷം ഉഡുപി കോണ്‍ഗ്രസ് ഭവനില്‍ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു സൊറകെ.
പണമിറക്കിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ തെറ്റായ പ്രചാരണങ്ങളാണ് അവര്‍ക്ക് ഉഡുപി ജില്ലയില്‍ വിജയം നേടിക്കൊടുത്തത്. അതിലെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും സൊറകെ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് അശോക് കുമാര്‍ കൊഡവൂര്‍, കെപിസിസി ജെനറല്‍ സെക്രടറി എംഎ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Karnataka-Election-News, BJP-News, Congress-News, National News, Karnataka News, Mangalore News, Karnataka Political News, Cash brought in helicopter, alleges Karnataka Cong leader.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia