city-gold-ad-for-blogger

'പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാട്ടിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടി'

മംഗ്ളുറു: (www.kasargodvartha.com 30.01.2022) കൗമാരക്കാരൻ തന്റെ കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാട്ടിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. വെള്ളിയാഴ്ച രാത്രി ചിക്മംഗ്ളുറു ജില്ലയിലാണ് സംഭവം അരങ്ങേറിയത്.
      
'പ്രായപൂർത്തിയാകാത്ത ആൺകുട്ടി കാമുകിയെ കൊലപ്പെടുത്തി മൃതദേഹവുമായി കാട്ടിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടി'

പൊലീസ് പറയുന്നതിങ്ങനെ: രണ്ടുപേരും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധുക്കൾക്ക് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. വിവാഹപ്രായം പൂർത്തിയാകുമ്പോൾ വിവാഹം നടത്തിത്തരാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു. കമിതാക്കൾ പരസ്പരം സൗഹാർദപരമായിരുന്നു.

വെള്ളിയാഴ്ച രാത്രി, ബന്ധുവീട്ടിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ആൺകുട്ടി പെൺകുട്ടിയോട് കൂടെ പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് കൗമാരക്കാരൻ പെൺകുട്ടിയെ കാട് നിറഞ്ഞ വിജനമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. പെൺകുട്ടിയെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചു. വിഷമത്തിലായ പെൺകുട്ടി മാതാപിതാക്കളെ ഇക്കാര്യം അറിയിക്കുമെന്ന് പറഞ്ഞു. തുടർന്ന് ദേഷ്യം മൂലം കൗമാരക്കാരൻ പെൺകുട്ടിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുറച്ചുസമയത്തിന് ശേഷം തന്റെ പ്രവൃത്തികളിൽ ഞെട്ടിപ്പോയ കൗമാരക്കാരൻ എന്ത് ചെയ്യണമെന്നറിയാതെ പെൺകുട്ടിയുടെ മൃതദേഹത്തിനൊപ്പം രാത്രി മുഴുവൻ കഴിച്ചുകൂട്ടി. ശനിയാഴ്ച കൗമാരക്കാരനെ കണ്ട വഴിയാത്രക്കാർക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം നടന്ന വിവരം അറിയുന്നത്. റൂറൽ പൊലീസ് ഓഫീസർ സ്വർണയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു'.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


Keywords: News, Karnataka, Mangalore, Top-Headlines, Crime, Killed, Boy, Girl, Case, Dead body, Forest, District, Police, Molestation, Investigation, Case that minor boy killed girl.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia