city-gold-ad-for-blogger

Police FIR | 'ഒരു വിഭാഗം വ്യാപാരികളെ അപഹസിച്ച് ബഹിഷ്കരണ ആഹ്വാനം നൽകി': ഹിന്ദുത്വ നേതാവിനെതിരെയുള്ള ഒരു വർഷം മുമ്പത്തെ പരാതിയിൽ കേസെടുത്തു

മംഗ്ളുറു: (www.kasargodvartha.com) ഹിന്ദുത്വ സംഘടന നേതാവ് ചന്ദ്രു മൊഗറിനെതിരെ വർഷം മുമ്പ് നൽകിയ പരാതിയിൽ ബെംഗ്ളുറു സഞ്ജയ് നഗർ പൊലീസ് കേസെടുത്ത് ഫയൽ അന്വേഷണത്തിനായി മംഗ്ളുറു ഉർവ പൊലീസിന് കൈമാറി. ഓൾ ഇൻഡ്യ മജ്ലിസെ ഇതിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ബെംഗ്ളുറു വക്താവ് ശെയ്ഖ് സിയ നൊമാനി കഴിഞ്ഞ വർഷം ഏപ്രിൽ 22ന് നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഈ മാസം 17ന് ഉർവ പൊലീസിന് കൈമാറിയത്.

Police FIR | 'ഒരു വിഭാഗം വ്യാപാരികളെ അപഹസിച്ച് ബഹിഷ്കരണ ആഹ്വാനം നൽകി': ഹിന്ദുത്വ നേതാവിനെതിരെയുള്ള ഒരു വർഷം മുമ്പത്തെ പരാതിയിൽ കേസെടുത്തു

എഫ്ഐആർ ലഭിച്ചുവെന്നും ആഴ്ചക്കിടയിൽ ആരേയും ചോദ്യം ചെയ്തിട്ടില്ലെന്നും മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ പറഞ്ഞു. വിദ്വേഷ പ്രസംഗ വീഡിയോ സംബന്ധിച്ച പരാതി ലഭിച്ചതോടെ ബെംഗ്ളുറു ക്രൈംബ്രാഞ്ച് ട്വിറ്ററുമായി ബന്ധപ്പെട്ട് ഐപി വിലാസം സംഘടിപ്പിച്ചിരുന്നു. ഹിന്ദുത്വ സ്വാധീന മേഖലയാണ് വീഡിയോ ഉറവിടം എന്ന് കണ്ടെത്തിയതോടെ പരാതിയിൽ തുടർനടപടിയുണ്ടായില്ലെന്ന് പരാതിക്കാർ ആക്ഷേപിച്ചിരുന്നു.

ഇതാണ് കർണാടകയിലെ ഭരണമാറ്റത്തോടെ വീണ്ടും പൊങ്ങിയത്. ഹിന്ദു ജനജാഗൃതി സമിതി കോഓർഡിനേറ്റർ ചന്ദ്രു മൊഗറിന് എതിരെയാണ് അന്വേഷണം. ഒരുവിഭാഗം വ്യാപാരികൾ പഴങ്ങൾ വിൽക്കും മുമ്പ് അവയിൽ തുപ്പുന്നുണ്ടെന്നായിരുന്നു 'തുപ്പൽ ജിഹാദ്' വിവാദ വേളയിൽ ചന്ദ്രുവിന്റെ വീഡിയോവിൽ പറഞ്ഞതെന്നാണ് പരാതി. പഴക്കച്ചവടം കുത്തയാക്കിയ ഒരു മതവിഭാഗത്തിൽ പെട്ട വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനവും ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

Keywords: News, National, Mangalore, Politics, Case, Police FIR, Hindutva leader, Karnataka, Police, Complaint, Case on Hindutva Leader who called for some vendors’ boycott transferred to Mangaluru.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia