നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലും മരത്തിലും ഇടിച്ച് യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്
Feb 28, 2022, 17:02 IST
ബദിയടുക്ക: (www.kasargodvartha.com 28.02.2022) നിയന്ത്രണം വിട്ട കാർ രണ്ട് വാഹനങ്ങളിലും മരത്തിലും ഇടിച്ച് യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കുമ്പഡാജെ ഏത്തടുക്കയിലെ സന്തോഷ് നായക് (26) ആണ് മരിച്ചത്. ഞായറാഴ്ച വിട്ളയിലെ ജഡാദരി ക്ഷേത്രത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
ഞായറാഴ്ച രാവിലെ സുഹൃത്തുക്കൾകൊപ്പം ഏത്തടുക്കയില്‍ നിന്ന് പോയതായിരുന്നു സന്തോഷ്. തിരിച്ചുള്ള യാത്രയിൽ വിട്ള ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ഇരുചക്രവാഹനത്തിലും കാറിലും ഇടിച്ച ശേഷം കാശിമഠം വളവിൽ മരത്തിലിടിക്കുകയായിരുന്നു. സന്തോഷ് സ്ഥലത്ത് തന്നെ മരണപ്പെട്ടു. മറ്റ് രണ്ടുപേരെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുന്ദരനായക് - ഗീത ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
സഹോദരങ്ങള്‍: ശിവപ്രസാദ്, ജഗദീഷ്, സദാശിവ, ദുര്‍ഗാപ്രസാദ്, ശ്രീദേവി.

Keywords: News, Kerala, Kasaragod, Badiyadukka, Top-Headlines, Accident, Died, Car-Accident, Hospital, Mangalore, Car crashes into tree; Young man died.
< !- START disable copy paste --> 