Cancer | അര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിലും പ്രതിരോധിക്കുന്നതിലും അധ്യാപകരുടെ പങ്ക് പ്രധാനമെന്ന് കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വെങ്കിട്ടരാമന്‍ കിണി; എംഐഒ ആശുപത്രി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ശ്രദ്ധേയമായി
Jul 29, 2023, 21:43 IST
മംഗ്‌ളുറു: (www.kasargodvartha.com) മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജി (MIO) കാന്‍സര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ് ജോയ് ലാന്‍ഡഡ് സ്‌കൂളിലെ അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കാന്‍സര്‍ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. അര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിലും പ്രതിരോധിക്കുന്നതിലും അധ്യാപകരുടെ പങ്ക് പ്രധാനമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കാന്‍സര്‍ ചികിത്സാ വിദഗ്ധനും എംഐഒ ആശുപത്രിയിലെ റേഡിയേഷന്‍ കാന്‍സര്‍ സ്‌പെഷലിസ്റ്റുമായ ഡോ. വെങ്കിട്ടരാമന്‍ കിണി പറഞ്ഞു.
സ്തനാര്‍ബുദവും ഗര്‍ഭാശയ അര്‍ബുദവും സ്ത്രീകളില്‍ സാധാരണ കണ്ടുവരുന്ന കാന്‍സര്‍ രോഗങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ശരിയായ ധാരണ, പ്രാരംഭഘട്ട ലക്ഷണങ്ങളെക്കുറിച്ചുള്ള വിവരമില്ലായ്മ, തെറ്റിദ്ധാരണ എന്നിവയാണ് കാന്‍സര്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഘടകങ്ങള്‍. ഗ്രാമങ്ങളില്‍ ഗര്‍ഭാശയ അര്‍ബുദത്തിന്റെ തോത് നഗരപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. പുരുഷന്മാരില്‍ വായിലെ കാന്‍സര്‍ കൂടുതലാണ്. പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം കാന്‍സറിനുള്ള പ്രധാന അപകട ഘടകമാണ്.
കാന്‍സര്‍ വരാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കാന്‍സറിനെ കുറിച്ച് അധ്യാപകരെ ബോധവാന്മാരാക്കുകയും അതുവഴി കുട്ടികളുടെ രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഈ വിഷയത്തില്‍ ശരിയായ മാര്‍ഗം കാണിച്ചുകൊടുക്കുന്നതിന് വിവരങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും ഡോ. വെങ്കിട്ടരാമന്‍ കിണി കൂട്ടിച്ചേര്‍ത്തു. മംഗ്‌ളുറു ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഓങ്കോളജി അധ്യാപകര്‍ക്കായി തുടര്‍ച്ചയായ പരിപാടികള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
എംഐഒ പിആര്‍ഒ രാജേഷ് ഷെട്ടി എംഐഒയെ കുറിച്ചും സര്‍കാരിന്റെ ആരോഗ്യ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. പ്രിന്‍സിപല്‍ വീണാ ഭട്ടിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ 40-ലധികം അധ്യാപകരും ജീവനക്കാരും പങ്കെടുത്തു.

Keywords: Cancer, MIO Hospital, Mangalore, Mangalore News, Health, Health News, Cancer Awareness Programme, MIO Hospital Mangalore, Rajesh Shetty, Dr Venkataramana kini, Cancer awareness programme organized by MIO Hospital.
< !- START disable copy paste -->