city-gold-ad-for-blogger

Amit Shah | കാംപ്‌കോ സുവര്‍ണ ജൂബിലി: 3 സംരംഭങ്ങള്‍ അമിത്ഷാ ഉദ്ഘാടനം ചെയ്തു; വലിയ ഉപഭോക്താക്കള്‍ ഗുജറാതിലെ ജനങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

പുത്തൂര്‍: (www.kasargodvartha.com) കാംപ്‌കോ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കര്‍ണാടക പുത്തൂരില്‍ മൂന്ന് സംരംഭങ്ങള്‍ കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പുത്തൂര്‍ എംടി റോഡില്‍ ഒരേകര്‍ സ്ഥലത്ത് സജ്ജമാക്കുന്ന കാംപ്‌കോ അഗ്രി മാളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച അദ്ദേഹം ഭദ്രാവതിയില്‍ പുതുതായി പണിത കെട്ടിടത്തിന്റെയും പുതുതായി വിപണിയിലിറക്കുന്ന കല്‍പ വെളിച്ചെണ്ണയുടെയും ഉദ്ഘാടനവും നടത്തി.
        
Amit Shah | കാംപ്‌കോ സുവര്‍ണ ജൂബിലി: 3 സംരംഭങ്ങള്‍ അമിത്ഷാ ഉദ്ഘാടനം ചെയ്തു; വലിയ ഉപഭോക്താക്കള്‍ ഗുജറാതിലെ ജനങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

കര്‍ഷകര്‍ വിയര്‍പ്പൊഴുക്കി കാംപ്‌കോ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ ഞങ്ങളുടെ നാടായ ഗുജറാതിലെ ജനങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇതിന് കര്‍ഷകരെയും കാംപ്‌കോയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഘോഷപരിപാടിയുടെ ഭാഗമായി 10 മുതല്‍ 12 വരെ പുത്തൂര്‍ നെഹ്‌റു നഗറിലുള്ള വിവേകാനന്ദ മൈതാനിയില്‍ കൃഷിയന്ത്ര മേളയും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്രകൃഷി സഹമന്ത്രി ശോഭ കലാജെയാണ് മേള ഉദ്ഘാടനം ചെയ്തത്.

വിവേകാനന്ദ എന്‍ജിനീയറിംഗ് കോളജ്, ധര്‍മസ്ഥല ആസ്ഥാനമായ അടക്ക ഗവേഷണ വികസന ഫൗന്‍ഡേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യന്ത്രമേള നടത്തുന്നത്. ഇതിന്റെ ഭാഗമായി സാധാരണക്കാര്‍ക്കായി കുറഞ്ഞ ചിലവില്‍ വീടുണ്ടാക്കാന്‍ ഉപകരിക്കുന്ന സാങ്കേതിക വിദ്യ - സ്വപ്നഭവന പദ്ധതി- സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തി.
       
Amit Shah | കാംപ്‌കോ സുവര്‍ണ ജൂബിലി: 3 സംരംഭങ്ങള്‍ അമിത്ഷാ ഉദ്ഘാടനം ചെയ്തു; വലിയ ഉപഭോക്താക്കള്‍ ഗുജറാതിലെ ജനങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

വിവിധ മേഖലയിലെ വിദഗ്ധര്‍ പങ്കെടുത്ത സെമിനാറുകളും ശില്‍പശാലകളും കര്‍ഷകര്‍ക്ക് ഉപകാരപ്രദമായി. വിദേശരാജ്യങ്ങളിലും സ്വദേശത്തുമായി വികസിപ്പിച്ചെടുത്ത കാര്‍ഷികയന്ത്രങ്ങളും, ഉപകരണങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു. വിവിധ വിഭാഗങ്ങളിലായി 300 ഓളം വില്‍പനശാലകളാണ് പ്രദര്‍ശനവേളയില്‍ ഒരുക്കിയത്.

Keywords:  Latest-News, National, Top-Headlines, Mangalore, Puthur, Karnataka, Inauguration, Business, Minister, Campco Golden Jubilee: Amit Shah inaugurated 3 initiatives.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia