city-gold-ad-for-blogger

പശുക്കിടാവിനും പേരിടൽ ചടങ്ങ്! ഇത്തരമൊരു അനുഭവം ആദ്യമെന്ന് ഉടമ; കൗതുകക്കാഴ്ച

മംഗ്ളുറു: (www.kasargodvartha.com 10.03.2022) പശുക്കിടാവിന്റെ പേരിടൽ ചടങ്ങ് കൗതുകകരമായി. ധാതു സമ്പുഷ്ടമായ പാൽ തരുന്ന കാസർകോട് കുള്ളൻ കന്നുകാലികളായ 'കാസർകോട് ഗിദ്ദ'യെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വേറിട്ട ചടങ്ങ് നടത്തിയത്. മംഗ്ളുറു ആസ്ഥാനമായുള്ള കൽക്കൂറ പ്രതിഷ്ഠാനയാണ് പശുവിന്റെ നവജാതശിശുവിന് നാമകരണ ചടങ്ങ് സംഘടിപ്പിച്ചത്.
           
പശുക്കിടാവിനും പേരിടൽ ചടങ്ങ്! ഇത്തരമൊരു അനുഭവം ആദ്യമെന്ന് ഉടമ; കൗതുകക്കാഴ്ച

ജില്ലാ കന്നഡ സാഹിത്യ പരിഷത് മുൻ പ്രസിഡന്റും പ്രതിഷ്ഠാന പ്രസിഡന്റുമായ എസ് പ്രദീപ് കുമാർ കൽക്കൂറയുടെ വീട്ടിലാണ് കാസർകോട് ഗിദ്ദ പശു ദേവകി രണ്ടാമത്തെ പശുക്കിടാവിന് ജന്മം നൽകിയത്. നവജാത ശിശുക്കളുടെ പേരിടൽ ചടങ്ങുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ടെങ്കിലും, ഒരു കുഞ്ഞ് പശുക്കിടാവിന്റെ പേരിടൽ ചടങ്ങ് കണ്ടത് തികച്ചും പുതിയ അനുഭവമായിരുന്നുവെന്ന് എസ് പ്രദീപ് കുമാർ കൽക്കൂറ പറഞ്ഞു.

'കോവിഡ് കാലത്ത് ഞാൻ ദേശി ഇനം പശുവിനെ വളർത്താൻ തുടങ്ങി. മഞ്ചേശ്വരത്ത് നിന്ന് കൊണ്ടുവന്ന അഞ്ച് വയസുകാരി ദേവകി ഒരു ആൺ പശുക്കുട്ടിയെ പ്രസവിച്ചു, അതിന് ഞങ്ങൾ കൃഷ്ണ എന്ന് പേരിട്ടു. തിങ്കളാഴ്ച രണ്ടാമത്തെ പശുക്കുട്ടിക്ക് സുഭദ്ര എന്ന് പേരിടും, അവളുടെ വളർത്തുനാമം 'സുബി' എന്നായിരിക്കും', പ്രദീപ് കൂട്ടിച്ചേർത്തു

കാസർകോട് ഗിദ്ദ, മലനാട് ഗിദ്ദ, വെച്ചൂർ ഇനം പശുക്കൾ എന്നിവ ഇൻഡ്യയിലെ മൂന്ന് പ്രധാന കുള്ളൻ കന്നുകാലി ഇനങ്ങളാണ്. കാസർകോട് കുള്ളൻ കൂടുതലും കാണപ്പെടുന്നത് കാസർകോട് ജില്ലയിലാണ്. മംഗ്ളുറു, കൂർഗ്, കർണാടകയുടെ മറ്റു ചില ഭാഗങ്ങളിലും കാണപ്പെടുന്നു. ഈ ഇനം ചെറുതും കേരളത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയുമായി നന്നായി പൊരുത്തപ്പെടുന്നവയുമാണ്. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. പ്രതിദിനം ഏകദേശം 2- 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം ജൈവകൃഷി എന്ന രീതിയിയിലാണ്.

വാഗീശ്വരി യക്ഷഗാന കലാവർധക സംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച ധരണി മണ്ഡല മധ്യദോലഗെ എന്ന യക്ഷഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. പേജാവർ മഠത്തിലെ വിശ്വപ്രസന്ന തീർത്ഥ, കൊണ്ടേവൂർ നിത്യാനന്ദ യോഗാശ്രമത്തിലെ യോഗാനന്ദ സരസ്വതി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Keywords: News, National, Kerala, Karnataka, Kasaragod, Mangalore, Top-Headlines, Cow, Ceremony, Entertainment, District, COVID-19, Programme, Calf naming ceremony, Desi Kasaragod Gidda cow, Calf naming ceremony to be held to promote desi Kasaragod Gidda cow.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Hub
Web Desk Hub

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia