city-gold-ad-for-blogger

Commissioner | മന്‍സൂര്‍ അലിക്ക് ഒമ്പതാം നാള്‍ സ്ഥലം മാറ്റം; സി എല്‍ ആനന്ദ് മംഗ്ളുറു കമീഷണര്‍

മംഗ്ലൂറു: (www.kasargodvartha.com) നഗരസഭ കോര്‍പറേഷന്‍ കമീഷണറായി സി എല്‍ ആനന്ദിനെ സര്‍കാര്‍ നിയമിച്ചു . ഈ മാസം 19ന് കമീഷണറായി ചുമതലയേറ്റ മന്‍സൂര്‍ അലിയെ മംഗ്ലൂര്‍ വികസന അതോറിറ്റി ചെയര്‍മാനായി മാറ്റി നിയമനം നല്‍കിയാണിത്. ഇരുവരും ബുധനാഴ്ച പുതിയ ചുമതലകള്‍ ഏറ്റെടുത്തു.

Commissioner | മന്‍സൂര്‍ അലിക്ക് ഒമ്പതാം നാള്‍ സ്ഥലം മാറ്റം; സി എല്‍ ആനന്ദ് മംഗ്ളുറു കമീഷണര്‍

മാണ്ഡ്യയില്‍ നിന്നുള്ള കെ എ എസ് ഉദ്യോഗസ്ഥനായ ആനന്ദ് 15 വര്‍ഷം ഇന്‍ഡ്യന്‍ സൈനികനായിരുന്നു. കെ ചന്നബാസപ്പ ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വരയുടെ പേഴ്‌സനല്‍ അസിസ്റ്റന്റായതിനെത്തുടര്‍ന്നാണ് മംഗ്ലൂര്‍ കമീഷണര്‍ കസേരയില്‍ ഒഴിവുവന്നത്.

നേരത്തെ ബല്ലാരി ജില്ലാ നഗരവികസന ട്രഷറി ഓഫീസിന്റെ പ്രോജക്ട് ഡയറക്ടറായിരുന്ന മന്‍സൂര്‍ അലിയെ ജൂണ്‍ 19 ന് എംസിസി കമീഷണറായി സര്‍കാര്‍ നിയമിച്ചിരുന്നു. എന്നാല്‍, പിന്നീട് സര്‍കാര്‍ മാറ്റങ്ങള്‍ വരുത്തി ഉത്തരവില്‍ ഭേദഗതി വരുത്തുകയായിരുന്നു.

Keywords:  C L Anand Appointed as Commissioner of Mangaluru City Corporation, Mangalore, News, Police Commissioner, C L Anand, Appointed, Personal Assistant, Soldier, National.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia