city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹിജാബിൻ മറയത്തെ മെഡൽ തിളക്കം; താരമായി ബുശ്റ മതീൻ; അനുമോദിച്ച് ബോളിവുഡ് നടി സ്വര

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 07.03.2022) കർണാടകയിലെ വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി 16 സ്വർണമെഡലുകൾ നേടി എൻജിനീയറിംഗ് വിദ്യാർഥി ബുശ്റ മതീൻ താരമാവുന്നു.ശിരോവസ്ത്രം പ്രശ്നവത്കരിച്ച് പ്രക്ഷോഭങ്ങളും നിയമപോരാട്ടവും നടക്കുന്നതിനിടെയാണ് ഹിജാബിൻ മറയത്തുനിന്ന് അറിവിന്റെ താരോദയം.
               
ഹിജാബിൻ മറയത്തെ മെഡൽ തിളക്കം; താരമായി ബുശ്റ മതീൻ; അനുമോദിച്ച് ബോളിവുഡ് നടി സ്വര

ശിരോവസ്ത്രം ധരിക്കാനുള്ള മൗലിക അവകാശം തേടി ഹൈകോടതിയിൽ റിട് ഹരജി ഫയൽചെയ്ത വിദ്യർഥിനികൾ പറഞ്ഞപോലെ 'തലച്ചോറല്ല, മുടിയാണ് മറക്കുന്നതെന്ന്' സാക്ഷ്യപ്പെടുത്തി ബുശ്റ കൈവരിച്ച നേട്ടത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്തെത്തി. മെഡലുകൾ നേടിയ ബുശ്റയെ അനുമോദിച്ച് ട്വീറ്റ് ചെയ്ത നടി ഇങ്ങിനെ കുറിച്ചു: അകാഡെമിക് നേട്ടങ്ങളും ഹിജാബും പരസ്പര വിരുദ്ധമല്ല. നാം മുൻവിധികളുടെ ഇടുക്കം വിട്ട് ഉദാര വിചാരങ്ങളിലേക്ക് വരേണ്ടിയിരിക്കുന്നു'.

റെയ്ചൂർ എസ് എൽ എൻ കോളജ് ബിഇ സിവിൽ എൻജിനീയറിംഗ് വിഭാഗം വിദ്യാർഥിനിയാണ് ബുശ്റ.

1998ൽ സ്ഥാപിതമായ സർവകലാശാലയുടെ ചരിത്രത്തിൽ ഒരു വിദ്യാർഥിനി ഇത്രയും മെഡലുകൾ നേടുന്നത് ഇതാദ്യമാണെന്ന് വൈസ് ചാൻസലർ പ്രൊഫ. കരിസിദ്ധപ്പ ബലഗാവിയിൽ സർവകലാശാല ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.13 മെഡലുകൾ വരേയാണ് ഇതുവരെ ലഭിച്ചത്.

ബെംഗ്ളുറു ബിഎൻഎം ടെക്നോളജികൽ ഇൻസ്റ്റിറ്റ്യൂഷൻസിലെ സ്വാതി ദയാനന്ദ് ,ബെലഗാവി ഡോ. എം എസ് ശേഷഗിരി എൻജിനീയറിംഗ് കോളജിലെ വിവേക് ഭദ്രകാളി, ബെല്ലാരി ഇന്സ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജി ആൻഡ് മാനജ്മെന്റിലെ എം.ചന്ദന എന്നിവർ ഏഴു വീതം സ്വർണ മെഡലുകൾ കരസ്ഥമാക്കി.

അടുത്ത വ്യാഴാഴ്ച സർവകലാശാല ജ്ഞാനസംഗമ ക്യാംപസിൽ നടക്കുന്ന ഇരുപത്തിയൊന്നാം ബിരുദദാന വാർഷിക സമ്മേളനത്തിൽ ചാൻസലർ കൂടിയായ ഗവർണർ താവർ ചന്ദ് ഗെഹ് ലൊട് അധ്യക്ഷത വഹിക്കും. ലോക്സഭ സ്പീകർ ഓംബിർള ബിരുദദാന സന്ദേശം നൽകും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി എൻ അശ്വന്ത നാരായൺ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് വിസി അറിയിച്ചു.

Keywords: News, Karnataka, Top-Headlines, Mangalore, Education, Examination, Gold, Award, Bollywood, Student, High-Court, Minister, Appreciate, Bushra, Raichur, Gold medals, VTU, Bushra from Raichur to receive 16 gold medals at VTU.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia