Escaped | ബസ് ഡ്രൈവറുടെ മനസാന്നിധ്യം; കാൽനടയാത്രക്കാരി അപകടത്തിൽ നിന്ന് തലനാരിഴകയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ വൈറൽ
Jun 21, 2023, 19:23 IST
മംഗ്ളുറു: (www.kasargodvartha.com) ബസ് ഡ്രൈവറുടെ സമയോചിതമായ മനസാന്നിധ്യം കൊണ്ട് കാൽനടയാത്രക്കാരി അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബണ്ട് വാൾ താലൂകിലെ തൗടുഗോളിക്ക് സമീപം നരിങ്ങാനയിലാണ് സംഭവം നടന്നത്.
മുടിപ്പിൽ നിന്ന് മംഗ്ളൂറിലേക്ക് പോവുകയായിരുന്നു ബസ്. എതിരെ വരുന്ന ബസ്, ശ്രദ്ധിക്കാതെ ഒരു സ്ത്രീ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീ റോഡ് മുറിച്ചുകടക്കുന്നത് കണ്ട ഡ്രൈവർ ത്യാഗരാജ് ഉടൻ തന്നെ ബ്രേക് ചവിട്ടുകയും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുകയുമായിരുന്നു.
ഭാഗ്യം കൊണ്ടാണ് ആളപായം ഒഴിവായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ നെറ്റിസൻസ് അഭിനന്ദിക്കുകയും ചെയ്‌തു. റോഡ് മുറിച്ച് കടക്കുമ്പോൾ എത്രമാത്രം ശ്രദ്ധിക്കണമെന്ന് വീഡിയോ കണ്ണ് തുറപ്പിക്കുന്നുവെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
< !- START disable copy paste -->

Keywords: Bantwal, Thoudugoli, Naringana, Mangalore, Karnataka, Accident, Viral, Video, Escaped, Woman, Bus Driver, Bus drivers quick action saves woman's life.