പര്ദ ധരിച്ച് കാമുകിയോടൊപ്പം കറങ്ങിയ കാമുകനെ പോലീസിലേല്പിച്ചു
Dec 29, 2012, 14:35 IST
മംഗലാപുരം: പര്ദ ധരിച്ച് കാമുകിയായ വിദ്യാര്ത്ഥിനിയോടൊപ്പം കറങ്ങി നടക്കുകയായിരുന്ന സഹപാഠിയായ യുവാവിനെ പോലീസ് പിടികൂടി. മംഗലാപുരം ബാസന്റ് കോളജിലെ വിദ്യാര്ത്ഥിയും ഉഡുപ്പി സ്വദേശിയുമായ അജിത്ത് ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാമുകിയായ മംഗലാപുരം സ്വദേശിനിയോടൊപ്പം മംഗലാപുരത്തെ ഒരു ഷോപ്പിംഗ് മാളില് സല്ലപിക്കുന്നതിനിടെ പര്ദാധാരി ധരിച്ചിരുന്ന ഷൂ കണ്ട് സംശയം തോന്നിയ ആളുകള് ഇരുവരെയും നിരീക്ഷിക്കുകയായിരുന്നു.
അതിനിടെ യുവാവിന്റെ തല മറച്ചിരുന്ന ഷാള് നീങ്ങിപ്പോവുകയും ചെയ്തു. അപ്പോഴാണ് യുവാവാണ് പര്ദ ധരിച്ച് പെണ്കുട്ടിയോടൊപ്പം കറങ്ങുന്നതെന്ന് ആളുകള്ക്ക് മനസിലായത്. ഉടന് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വിവരമറിയിച്ചു. തുടര്ന്ന് ബര്ക്കെ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.
തങ്ങളുടെ പ്രണയത്തെയും സംഗമിക്കുന്നതിനെയും വീട്ടുകാര് എതിര്ത്തതിനാലാണ് പര്ദ ധരിച്ച് ഒത്തു കൂടിയതെന്ന് ഇവര് പോലീസിന് മൊഴി നല്കി. ഒരേ മതത്തില്പെട്ടവരും ബന്ധുക്കളുമാണ് ഇരുവരും. പോലീസ് പെണ്കുട്ടിയുടെ മാതാവിനെ വിളിച്ചു വരുത്തി പെണ്കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു. യുവാവിനെ താക്കീത് ചെയ്തു വിട്ടയച്ചു.

Keywords: Love, Police, Arrest, Student, Mangalore, Youth, Custody, Kasaragod, Kerala, Kerala Vartha, Kerala News.