city-gold-ad-for-blogger
Aster MIMS 10/10/2023

Investigation | 4 പേരുടെ കൂട്ടക്കൊലപാതകം: കൊലയാളിയുടെ ലക്ഷ്യം എയർഹോസ്റ്റസ് ആയിരുന്നുവെന്നതിന് കൂടുതൽ സൂചനകൾ പുറത്ത്; അറസ്റ്റിലായത് കൊല്ലപ്പെട്ട യുവതി ജോലി ചെയ്യുന്ന വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരൻ

മംഗ്ളുറു: (KasargodVartha) ഉഡുപി മാൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളിയെ ഉഡുപി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊലയിലേക്ക് നയിച്ചതിന്റെ കാരണങ്ങൾ സംബന്ധിച്ച് കൂടുതൽ സൂചനകൾ പുറത്തുവന്നു. പ്രതി പ്രവീൺ അരുൺ ചോഗ്ലെ (35) ബെലഗാവി ജില്ലയിലെ രായഭാഗ താലൂകിലെ കുടച്ചിയിൽ നിന്നാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ ഇയാളാണ് ക്രൂരമായ കൊലപാതകങ്ങളിലെ മുഖ്യപ്രതിയെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
 
Investigation | 4 പേരുടെ കൂട്ടക്കൊലപാതകം: കൊലയാളിയുടെ ലക്ഷ്യം എയർഹോസ്റ്റസ് ആയിരുന്നുവെന്നതിന് കൂടുതൽ സൂചനകൾ പുറത്ത്; അറസ്റ്റിലായത് കൊല്ലപ്പെട്ട യുവതി ജോലി ചെയ്യുന്ന വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരൻ



ഞായറാഴ്ച രാവിലെ 8.30 ഓടെ നടന്ന സംഭവത്തിൽ, സഊദി അറേബ്യയിൽ പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (47), മക്കളായ അഫ്‌നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറ (70) യ്ക്ക് പരുക്കേറ്റിരുന്നു. ഇതിൽ കൊല്ലപ്പെട്ട അയ്നാസ് മംഗ്ളുറു വിമാനത്താവളത്തിൽ എയർ ഹോസ്റ്റസായി ജോലി ചെയ്യുകയാണ്. ഇവിടത്തെ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായ പ്രവീൺ എന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
 
Investigation | 4 പേരുടെ കൂട്ടക്കൊലപാതകം: കൊലയാളിയുടെ ലക്ഷ്യം എയർഹോസ്റ്റസ് ആയിരുന്നുവെന്നതിന് കൂടുതൽ സൂചനകൾ പുറത്ത്; അറസ്റ്റിലായത് കൊല്ലപ്പെട്ട യുവതി ജോലി ചെയ്യുന്ന വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരൻ



അയ്‌നാസുമായുള്ള പ്രവീണിന്റെ ബന്ധം വഷളായതിന്റെ ദേഷ്യത്തിലാണ് ഇയാൾ കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൊലയാളിയുടെ ലക്ഷ്യം എയർഹോസ്റ്റസ് ആയിരിക്കാമെന്ന സൂചനകൾ നേരത്തെ കാസർകോട് വാർത്ത റിപോർട് ചെയ്തിരുന്നു. നാല് പേരെ കുത്തിക്കൊലപ്പെടുത്തുകയും ഒരാളെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം പ്രതി 10-15 മിനിറ്റിനുള്ളിൽ രക്ഷപ്പെട്ടതായാണ് റിപോർട്.

മൊബൈൽ ടവർ ലൊകേഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെലഗാവിയിൽ വെച്ച് പ്രവീണിനെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലേക്കോ ആന്ധ്രാപ്രദേശിലേക്കോ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ജാഗ്രതയോടെ പിടികൂടുകയായിരുന്നു . പ്രതിയെ ഉഡുപിയിലേക്ക് കൊണ്ടുവരുമെന്നാണ് റിപോർട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് കരുതുന്നത്.

Keywords: News, Top-Headlines, Mangalore, Mangalore-News, Crime, Killed, Mangalore, Crime, Udupi, Breakthrough in Udupi family murder case

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL