city-gold-ad-for-blogger

മംഗ്‌ളുറു വിമാനത്താവളത്തിൽ ബോംബ്: ആദിത്യ റാവുവിന് 20 വർഷം തടവും 10,000 രൂപ പിഴയും

മംഗ്‌ളുറു: (www.kasargodvartha.com 16.03.2022) മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചു എന്ന കേസിലെ പ്രതി ഉടുപ്പി സ്വദേശി ആദിത്യ റാവുവിന് ദക്ഷിണ കന്നട ജില്ല അഡീ. മജിസ്റ്റ്രേറ്റ് കോടതി (നാല്) ബുധനാഴ്ച 20 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2020 ജനുവരി 20തിനായിരുന്നു കേസിനാസ്പദ സംഭവം.
                                   
മംഗ്‌ളുറു വിമാനത്താവളത്തിൽ ബോംബ്: ആദിത്യ റാവുവിന് 20 വർഷം തടവും 10,000 രൂപ പിഴയും

ഓടോറിക്ഷയിൽ വിമാനത്താവളത്തിൽ വന്നിറങ്ങി ബോംബ് അടക്കം ചെയ്ത ലാപ്ടോപ് ബാഗ് എയർഇൻഡ്യ ഓഫീസിന് മുന്നിൽ വെച്ച് കടന്നുകളയുകയായിരുന്നു എന്നാണ് കേസ്. അടുത്ത ദിവസം റാവു ബെംഗ്ളുറിൽ ഡി ജി പി നീലമണി രാജു മുമ്പാകെ ഹാജരാവുകയും ചെയ്തു.

യുഎപിഎ, സ്ഫോടക വസ്തു വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്ത പൊലീസ് 700 പേജ് കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

റാവു വെച്ച ബാഗിൽ ബോബാണെന്ന സൂചന വിമാനത്താവളം സുരക്ഷാ വിഭാഗത്തിന് ഉണ്ടായിരുന്നില്ല. വ്യവസായ സുരക്ഷാ സേനയുടെ (സി ഐ എസ് എഫ്) നായ ലിനയായിരുന്നു മണം പിടിച്ച് ബോംബ് കണ്ടെത്തിയത്. വൻ സ്ഫോടനം സൃഷ്ടിക്കുമായിരുന്ന ബോംബ് വിമാനത്തിന് പുറത്ത് കിലോമീറ്ററുകൾ അകലെ മൈതാനിയിൽ നിർവീര്യമാക്കിയതോടെ വലിയ ദുരന്തം ഒഴിഞ്ഞുപോവുകയായിരുന്നു. കഴിഞ്ഞ നവംബറിൽ വൃക്കരോഗത്തെത്തുടർന്ന് വിടവാങ്ങും വരെ ലിന ജനങ്ങളുടേയും വിമാനത്താവളം അധികൃതരുടേയും അരുമയായി.

Keywords: News, National, Karnataka, Mangalore, Top-Headlines, Arrest, Police, Court order, Bomb, Airport, Case, Aditya Rao, Bomb at Mangalore airport; Aditya Rao jailed for 20 years, fined Rs 10,000.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia