Fire | ദേശീയപാതയിൽ ബിഎംഡബ്ല്യു കാർ തീപ്പിടിച്ച് പൂർണമായും കത്തിനശിച്ചു; ദൃശ്യങ്ങൾ; ഈ മാസം രണ്ടാമത്തെ സമാന സംഭവം
● ഡ്രൈവർ സുരക്ഷിതനായി ഇറങ്ങി.
● അഗ്നിശമന സേന എത്തിയെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.
● കാർ ഡൽഹി രജിസ്‌ട്രേഷനിലുള്ളതാണ്.
മംഗ്ളുറു: (KasargodVartha) ദേശീയപാതയിൽ ബിഎംഡബ്ല്യു കാർ തീപ്പിടിച്ച് പൂർണമായും കത്തിനശിച്ചു. പുക ഉയരുന്നത് കണ്ടയുടൻ കാറിൽ നിന്ന് ഇറങ്ങിയതിനാൽ വാഹനം ഓടിച്ചിരുന്നയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അഡയാറിൽ സഹ്യാദ്രി കോളജിന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
തീ പെട്ടെന്ന് പടർന്നുപിടിക്കുകയായിരുന്നു. ഇതോടെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ വിഫലമായി. സംഭവസ്ഥലത്തേക്ക് അഗ്നിശമന സേന എത്തിയെങ്കിലും കാർ പൂർണമായും കത്തിനശിച്ചതിനാൽ കാര്യമായ നഷ്ടം ഒഴിവാക്കാൻ കഴിഞ്ഞില്ല.
ദേശീയപാതയിൽ ബിഎംഡബ്ല്യു കാർ തീപ്പിടിച്ച് പൂർണമായും കത്തിനശിച്ചപ്പോൾ; സംഭവം മംഗ്ളുറു അഡയാറിൽ pic.twitter.com/nHVtU4hecX
— Kasargod Vartha (@KasargodVartha) September 28, 2024
ഈ മാസം ഇത് രണ്ടാം തവണയാണ് ബിഎംഡബ്ല്യു കാറിന് തീപ്പിടിക്കുന്നത്. നേരത്തെ സെപ്റ്റംബർ അഞ്ചിന് സൂറത് കലിൽ സമാനമായ സംഭവത്തിൽ ബിഎംഡബ്ല്യു കാർ കത്തി നശിച്ചിരുന്നു. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഡൽഹി രജിസ്‌ട്രേഷനിലുള്ളതാണ് കാർ. സംഭവസ്ഥലത്ത് നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു.
#bmwfire #caraccident #mangalore #nationalhighway #india