DK LS seat | തുടർച്ചയായി 15 വർഷം എംപിയായ പ്രമുഖ നേതാവ് നളിൻ കുമാർ കട്ടീലിന് സീറ്റില്ല; ദക്ഷിണ കന്നഡയിൽ ബിജെപിക്ക് പുതിയ സ്ഥാനാർഥി; ആരാണ് ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട?
Mar 14, 2024, 10:28 IST
മംഗ്ളുറു: (KasargodVartha) മൂന്ന് തവണ എംപിയും മുൻ സംസ്ഥാന പ്രസിഡന്റുമായ നളിൻ കുമാർ കട്ടീലിനെ മാറ്റി ദക്ഷിണ കന്നഡ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയെ ബിജെപി പ്രഖ്യാപിച്ചു. ഇൻഡ്യൻ സൈന്യത്തിൽ ക്യാപ്റ്റൻ ആയി സ്വമേധയാ വിരമിച്ച യുവ നേതാവിനെ പാർലമെൻ്റ് സ്ഥാനാർഥിയായി ബിജെപി തിരഞ്ഞെടുത്തത് ശ്രദ്ധേയമായി. പ്രഖ്യാപനത്തിന് ശേഷം ബ്രിജേഷ് ചൗട്ടയെ സന്ദർശിച്ച് നളിൻ കുമാർ കട്ടീൽ അഭിനന്ദനങ്ങൾ അറിയിച്ചു. ബ്രിജേഷ് ചൗട്ടയുടെ വിജയത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് തവണ എംപിയായ കട്ടീലിനെതിരെ മണ്ഡലത്തിൽ എതിർപ്പുള്ളതിനാൽ മാറ്റം പ്രതീക്ഷിച്ചിരുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. കൂടാതെ, സംസ്ഥാനത്തെ കൂടുതൽ സാക്ഷരതയുള്ള ജില്ലകളിലൊന്നായ ദക്ഷിണ കന്നഡയിൽ നിന്നുള്ള എംപിയായി പുതുമുഖവും നല്ല വിദ്യാഭ്യാസവും ഉള്ള ഒരാൾ വേണമെന്ന തീരുമാനവും ബ്രിജേഷ് ചൗട്ടയ്ക്ക് അനുകൂലമായി. ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കാനുള്ള കഴിവില്ലായ്മയുടെ പേരിൽ നളിൻ കുമാർ കട്ടീൽ പലതവണ വിമർശനത്തിന് വിധേയനായിരുന്നു.
ആരാണ് ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട?
മംഗ്ളുറു സ്വദേശിയായ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട കോളേജ് പഠനകാലത്ത് എൻസിസിയിൽ സജീവമായിരുന്നു. മംഗ്ളുറു മിലാഗ്രിസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം സെൻ്റ് അലോഷ്യസ് കോളജിൽ നിന്ന് പി യു (പ്ലസ് ടു), ബി എസ് സി പൂർത്തിയാക്കി. ശേഷം മധ്യപ്രദേശിലെ ഇൻഡോറിലെ ഐഐഎമിൽ ഉന്നത വിദ്യാഭ്യാസം നേടി.
യുപിഎസ്‌സി വഴി ഡിഫൻസ് പരീക്ഷ പാസായി ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അകാഡദമിയിൽ പരിശീലനം നേടി ഇൻഡ്യൻ സൈന്യത്തിൽ ചേർന്നു. ഉത്തരേൻഡ്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രശസ്തമായ എട്ടാം ഗൂർഖ റൈഫിൾസ് ഏഴാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുകയും ക്യാപ്റ്റൻ പദവി വഹിക്കുകയും ചെയ്തു.
കുട്ടിക്കാലം മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (RSS) സന്നദ്ധപ്രവർത്തകനായിരുന്നു. പിന്നീട് സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ച് മംഗ്ളൂറിൽ ആർഎസ്എസിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി. 2013ൽ ബിജെപിയിൽ ചേർന്ന് വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. 2015 മുതൽ കേരളം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വേണ്ടി ചുമതലകൾ നിർവഹിച്ചു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബൈന്തൂർ മണ്ഡലത്തിൻ്റെ ചുമതല വഹിച്ചിരുന്നു.
2015ൽ തീരദേശ നാടോടി കായിക വിനോദമായ കമ്പളയുടെ നിരോധനത്തിനെതിരെ സമരം സംഘടിപ്പിച്ചവരിൽ ഒരാളാണ് ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട. നിലവിൽ ബിജെപി കർണാടക സംസ്ഥാന സെക്രടറിയാണ് അവിവാഹിതനായ ഈ 49കാരൻ.
Keywords: Mangalore, Malayalam News, Capt Brijesh Chowta, News, Top-Headlines, Mangalore, Mangalore-News, Kerala, Kerala-News, Loksabha, BJP replaces Kateel with army veteran Capt Brijesh Chowta for Dakshina Kannada LS seat. < !- START disable copy paste -->
മൂന്ന് തവണ എംപിയായ കട്ടീലിനെതിരെ മണ്ഡലത്തിൽ എതിർപ്പുള്ളതിനാൽ മാറ്റം പ്രതീക്ഷിച്ചിരുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. കൂടാതെ, സംസ്ഥാനത്തെ കൂടുതൽ സാക്ഷരതയുള്ള ജില്ലകളിലൊന്നായ ദക്ഷിണ കന്നഡയിൽ നിന്നുള്ള എംപിയായി പുതുമുഖവും നല്ല വിദ്യാഭ്യാസവും ഉള്ള ഒരാൾ വേണമെന്ന തീരുമാനവും ബ്രിജേഷ് ചൗട്ടയ്ക്ക് അനുകൂലമായി. ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കാനുള്ള കഴിവില്ലായ്മയുടെ പേരിൽ നളിൻ കുമാർ കട്ടീൽ പലതവണ വിമർശനത്തിന് വിധേയനായിരുന്നു.
മംഗ്ളുറു സ്വദേശിയായ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട കോളേജ് പഠനകാലത്ത് എൻസിസിയിൽ സജീവമായിരുന്നു. മംഗ്ളുറു മിലാഗ്രിസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം സെൻ്റ് അലോഷ്യസ് കോളജിൽ നിന്ന് പി യു (പ്ലസ് ടു), ബി എസ് സി പൂർത്തിയാക്കി. ശേഷം മധ്യപ്രദേശിലെ ഇൻഡോറിലെ ഐഐഎമിൽ ഉന്നത വിദ്യാഭ്യാസം നേടി.
യുപിഎസ്‌സി വഴി ഡിഫൻസ് പരീക്ഷ പാസായി ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അകാഡദമിയിൽ പരിശീലനം നേടി ഇൻഡ്യൻ സൈന്യത്തിൽ ചേർന്നു. ഉത്തരേൻഡ്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രശസ്തമായ എട്ടാം ഗൂർഖ റൈഫിൾസ് ഏഴാം ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുകയും ക്യാപ്റ്റൻ പദവി വഹിക്കുകയും ചെയ്തു.
കുട്ടിക്കാലം മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (RSS) സന്നദ്ധപ്രവർത്തകനായിരുന്നു. പിന്നീട് സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ച് മംഗ്ളൂറിൽ ആർഎസ്എസിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി. 2013ൽ ബിജെപിയിൽ ചേർന്ന് വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. 2015 മുതൽ കേരളം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വേണ്ടി ചുമതലകൾ നിർവഹിച്ചു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബൈന്തൂർ മണ്ഡലത്തിൻ്റെ ചുമതല വഹിച്ചിരുന്നു.
2015ൽ തീരദേശ നാടോടി കായിക വിനോദമായ കമ്പളയുടെ നിരോധനത്തിനെതിരെ സമരം സംഘടിപ്പിച്ചവരിൽ ഒരാളാണ് ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട. നിലവിൽ ബിജെപി കർണാടക സംസ്ഥാന സെക്രടറിയാണ് അവിവാഹിതനായ ഈ 49കാരൻ.
Keywords: Mangalore, Malayalam News, Capt Brijesh Chowta, News, Top-Headlines, Mangalore, Mangalore-News, Kerala, Kerala-News, Loksabha, BJP replaces Kateel with army veteran Capt Brijesh Chowta for Dakshina Kannada LS seat.