BJP leader's murder | സുള്ള്യയിലെ ബിജെപി നേതാവ് പ്രവീണിന്റെ കൊലപാതകം: കേരള രജിസ്ട്രേഷനിലുള്ള ബൈക് കണ്ടെത്തിയതായി സൂചന; കർണാടകയിലെ പ്രമുഖ ബിജെപി നേതാക്കൾക്ക് നേരെ പ്രവർത്തകരുടെ രോഷപ്രകടനം; സംസ്ഥാന അധ്യക്ഷന്റെ കാർ ഉപരോധിച്ചു; വിലാപയാത്രയിൽ പങ്കെടുക്കാനെത്തിയ കാസർകോട് നഗരസഭാംഗം പി രമേശിന് പൊലീസിന്റെ മർദനം
Jul 27, 2022, 21:52 IST
മംഗ്ളുറു: (www.kasargodvartha.com) സുള്ള്യ താലൂകിലെ ബെല്ലാരെയ്ക്കടുത്ത് നെട്ടാരുവില്‍ യുവ ബിജെപി നേതാവ് പ്രവീണിനെ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ അക്രമികൾ എത്തിയതെന്ന് കരുതുന്ന കേരള രജിഷ്ട്രേഷനുള്ള ബൈക് പൊലീസ് കണ്ടെത്തിയതായി സൂചന. എവിടുന്നാണ് ബൈക് കണ്ടെത്തിയതെന്ന വിവരം ലഭ്യമായിട്ടില്ല.
അതിനിടെ സംഭവത്തിൽ കർണാടകയിലെ ബിജെപി നേതാക്കൾ പാർടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം നേരിട്ടു. എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നളിൻ കുമാർ കട്ടീലിന്റെ വാഹനം ഉപരോധിച്ച പ്രവർത്തകർ അദ്ദേഹത്തെ ഇറങ്ങാൻ അനുവദിച്ചില്ല. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെയും ജനക്കൂട്ടം ചീത്തവിളിക്കുകയും ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. നളിൻ, മന്ത്രി സുനിൽകുമാർ, പുത്തൂർ എംഎൽഎ സഞ്ജീവ മറ്റന്തൂർ എന്നിവർ ബെല്ലാരെയിൽ എത്തിയതോടെ പ്രവർത്തകർ നേതാക്കൾക്ക് എതിരെയും ബിജെപിക്കെതിരെയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എംപിക്കും മന്ത്രിക്കും എംഎൽഎക്കും എതിരെ നൂറുകണക്കിന് പ്രവർത്തകരാണ് രോഷം പ്രകടിപ്പിച്ചത്.
അതേസമയം പ്രവീണിൻ്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പങ്കെടുക്കാനെത്തിയ ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റും കാസർകോട് മണ്ഡലം പ്രസിഡണ്ടും, നഗരസഭ കൗൺസിലറുമായ പി രമേശിന് പുത്തൂരിൽ വെച്ച് പൊലീസിന്റെ മർദനമേറ്റു. വിലപയാത്രയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകൾ വിഭാഗക്കാരുടെ ആരാധനാലയത്തിനും സ്ഥാപനത്തിനും വീടുകൾക്കും നേരെ അക്രമം നടത്തിയപ്പോൾ പൊലീസ് ഇവരെ പിരിച്ചുവിടാൻ ലാതിചാർജ് നടത്തിയിരുന്നു.
ഇതിനിടയിലാണ് രമേശിന് നേരെ ലാതിയടിയും മർദനവും പൊലീസിൽ നിന്നും നേരിടേണ്ടി വന്നത്. പ്രവർത്തകരെ യൂണിഫോമിടാത്ത ടീ ഷർട് ധരിച്ച പൊലീസുകാർ തല്ലുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടതെന്ന് പി രമേശൻ കാസർകോട് വാർത്തയോട് പറഞ്ഞു. പൊലീസ് മർദനത്തിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു സംഭവം. അക്രമത്തിലേർപ്പെട്ടവരെ പിന്തിരിപ്പിക്കുകയായിരുന്നു താനും മറ്റുള്ളവരുമെന്നും രമേഷ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് യുവമോർച അംഗം കൂടിയായ പ്രവീൺ കുമാർ നെട്ടാരു (31) വെട്ടേറ്റ് മരിച്ചത്. ബൈകിലെത്തിയ അജ്ഞാതരായ രണ്ട് അക്രമികൾ ഇയാളെ വാളുകൊണ്ട് ആക്രമിച്ച് സ്ഥലംവിട്ടുവെന്നാണ് പറയുന്നത്. തന്റെ കോഴിക്കട പൂട്ടിപോകുകയായിരുന്ന പ്രവീണിനെ കടയ്ക്ക് മുമ്പില്‍ വെച്ചാണ് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ് മറ്റൊരു കടയിലേക്ക് ഓടികയറിയപ്പോൾ പിന്തുടർന്ന് വന്ന് പ്രവീണിനെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പ്രതികളെ പിടികൂടുന്നതിനായി രൂപീകരിച്ച പൊലീസിൻ്റെ അഞ്ചംഗ പ്രത്യേക സംഘത്തില്‍ ഒരു സംഘം കേരളത്തിൽ അന്വേഷണം നടത്തി വരുന്നുണ്ട്. പ്രാദേശിക സഹായത്തോടെ പുറമെ നിന്നെത്തിയവരാണ് കൊലയാളികളെന്നാണ് പൊലീസിൻ്റെ സംശയമെന്നാണ് അറിയുന്നത്. മടിക്കേരിയിലേക്കും ഹാസനിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംശയമുള്ള പ്രദേശവാസികകളായ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഘര്‍ഷ സാധ്യത ഒഴിവാക്കാനായി മംഗ്ളൂറില്‍ നിന്നും ഉഡുപിയിൽ നിന്നുമായി നൂറുകണക്കിന് പൊലീസിനെ പ്രശ്നബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിഎച്പി ആഹ്വാനം ചെയ്ത ബന്ദിലും വ്യാപകമായ അക്രമം അരങ്ങേറി. ജില്ലയിലെ കഡബ, സുള്ള്യ, പുത്തൂര്‍ താലൂകുകളില്‍ വിഎച്പി ബന്ദില്‍ ജനജീവിതം സ്തംഭിച്ചു
Keywords: News, Top-Headlines, Sullia, Mangalore, Karnataka, Murder, Murder-case, Issue, Protest, BJP, Yuvamorcha, Police, Bike, Investigation, Crime, BJP leader murder: activists gherao MP Nalin's car; bike found.