city-gold-ad-for-blogger

Youth Died | ബസും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

മംഗ്‌ളുറു: (www.kasargodvartha.com) ബസും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ലയില കൊയ്യൂര്‍ ക്രോസിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ബൈക് യാത്രികനായ ബണ്ട് വാള്‍ താലൂകിലെ നവൂര്‍ മലേബാവു സ്വദേശി വിജയ് (25) ആണ് മരിച്ചത്. ഉജിരെയിലെ സ്വകാര്യ കംപനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ബൈകിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന കടബെട്ടുവിലെ ശൈലേഷ് (25) ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
              
Youth Died | ബസും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

വിജയും ശൈലേഷും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തില്‍ വിജയ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പൊലീസ് അപകടസ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുടെ സഹായത്തോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കി. ബസ് കസ്റ്റഡിയിലെടുത്ത് ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വിജയുടെ അച്ഛന്‍ അടുത്തിടെ മരിച്ചിരുന്നു. അമ്മയും അനുജത്തിയുമടങ്ങുന്ന സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച യുവാവ്.
            
Youth Died | ബസും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

Keywords:  Latest-News, National, Karnataka, Top-Headlines, Mangalore, Accident, Accidental-Death, Tragedy, Obituary, Bike rider died in road accident after bus hits vehicle.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia