Youth died | ലോറിയിടിച്ച് ബൈക് യാത്രികൻ മരിച്ചു
Sep 16, 2022, 15:11 IST
മംഗ്ളുറു: (www.kasargodvartha.com) ബെൽതങ്ങാടി അലഡങ്ങാടി മസ്ജിദിന് മുന്നിൽ ബൈക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ചു. കുഡ്യാടിയിലെ പ്രവീൺ ആചാര്യയാണ് (28) മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടസ്ഥലത്ത് നിന്ന് ഡ്രൈവർ ലോറി നിർത്താതെ ഓടിച്ചുപോയിരുന്നു. വാഹനം പിന്നീട് ജംഗ്ഷനിൽ വെച്ച് തടയുകയായിരുന്നു. വേണൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Bike-Eicher lorry collision; youth died, Karnataka,news,Top-Headlines, Mangalore, Accidental Death, Lorry, Bike, Police, Investigation.
< !- START disable copy paste -->