city-gold-ad-for-blogger

Conference | ഭട്കല്‍ മുസ്ലിം ജമാഅത് മിലെനിയം സമ്മേളനത്തിന് പ്രൗഢ തുടക്കം

മംഗ്ളുറു: (www.kasargodvartha.com) ഭട്കല്‍ ജമാഅതുല്‍ മുസ്ലിമീന്‍ മിലെനിയം ദ്വിദിന സമ്മേളനത്തിന് ബുധനാഴ്ച തുടക്കമായി. ചരിത്ര പ്രസിദ്ധമായ ഭട്കല്‍ ജുമാമസ്ജിദ് പരിസരത്തെ മൈതാനിയില്‍ സജ്ജീകരിച്ച നഗരിയില്‍ ആള്‍ ഇന്‍ഡ്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ജെനറല്‍ സെക്രടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി ഉദ്ഘാടനം നിര്‍വഹിച്ചു. വെല്ലുവിളികള്‍ വിവേകപൂര്‍വവും ഖുര്‍ആനിക അധ്യാപനങ്ങള്‍ പിന്‍പറ്റിയും അതിജീവിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
             
Conference | ഭട്കല്‍ മുസ്ലിം ജമാഅത് മിലെനിയം സമ്മേളനത്തിന് പ്രൗഢ തുടക്കം

ഭട്കല്‍ ജമാഅത് മുഖ്യ ഖാസി മൗലാന അബ്ദുര്‍ റബ്ബ് നദ്വി അധ്യക്ഷത വഹിച്ചു. മൗലാന ബിലാല്‍ ഹസനി നദ്വി മുഖ്യാതിഥിയായി. ഭട്കല്‍ ഖലീഫ ജമാഅത് മുഖ്യ ഖാദി മൗലാന ഖാജ അക്‌റാമി മദനി പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ അണിനിരന്നു. വ്യാഴാഴ്ച വിവിധ മത വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സൗഹൃദ സംഗമം ഉള്‍പെടെ പരിപാടികള്‍ നടക്കും.
         
Conference | ഭട്കല്‍ മുസ്ലിം ജമാഅത് മിലെനിയം സമ്മേളനത്തിന് പ്രൗഢ തുടക്കം
           
Conference | ഭട്കല്‍ മുസ്ലിം ജമാഅത് മിലെനിയം സമ്മേളനത്തിന് പ്രൗഢ തുടക്കം

Keywords:  Latest-News, National, Top-Headlines, Mangalore, Karnataka, Conference, Religion, Bhatkal Muslim Jamaat Millennium Conference begins.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia