ബസവ രാജ് ഹൊറട്ടി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ
Feb 10, 2021, 21:30 IST
മംഗളൂരു: (www.kasargodvartha.com 10.02.2021)കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായി ജെ ഡി എസ്, എംഎൽസി ബസവരാജ് ഹൊറട്ടി തെരഞ്ഞെടുക്കപ്പെട്ടു. നസീർ അഹ് മദിനെ സ്ഥാനാർത്ഥിയാക്കിയ കോൺഗ്രസ് പക്ഷേ വോടെടുപ്പിൽ പങ്കെടുത്തില്ല.
ഗോവധ നിരോധ നിയമം തിങ്കളാഴ്ച ശബ്ദവോടോടെ ഏകപക്ഷീയമായി പാസാക്കിയ നടപടിയിൽ കൗൺസിൽ സമ്മേളിച്ച മുതൽ കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ചെയർമാൻ തെരഞ്ഞെടുപ്പിനുള്ള അറിയിപ്പ് വന്നപ്പോഴും പ്രതിഷേധം തുടരുകയാണ് ചെയ്തത്.
ഈ വേളയിൽ ബസവരാജ് ഹൊറട്ടിയെ ചെയർമാനായി പ്രഖ്യാപിക്കുകയും അദ്ദേഹം ഔദ്യോഗിക ഇരിപ്പിടത്തിൽ ഉപവിഷ്ടനാവുകയും ചെയ്തു. ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയായ ഹൊറട്ടി ഏഴാം തവണയാണ് കൗൺസിലിൽ എത്തിയത്. 1980 ൽ അധ്യാപക നിയോജക മണ്ഡലം പ്രതിനിധിയായാണ് ആദ്യ വിജയം. 2004ലെ കോൺഗ്രസ് - ജെ ഡി എസ് സഖ്യ മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക ഗ്രാമവികസന മന്ത്രിയായിരുന്നു. 2006 ൽ ബി ജെ പി - ജെ ഡി എസ് സഖ്യത്തിൽ വിദ്യാഭ്യാസ-നിയമ മന്ത്രിയായി.

Keywords: Mangalore, Karnataka, News, Elected, Basavaraj horatti is the Chairman of the Karnataka Legislative Council