city-gold-ad-for-blogger

Found Dead | മലയാളി ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം മംഗ്ളൂറിൽ ഹോടെലിലെ നീന്തൽക്കുളത്തിൽ കണ്ടെത്തി

മംഗ്ളുറു: (www.kasargodvartha.com) മലയാളി ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം ഹോടെലിലെ നീന്തൽക്കുളത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശി ഗോപു ആർ നായരാണ് മരിച്ചത്. ഇദ്ദേഹം യൂണിയൻ ബാങ്കിലെ ഉദ്യോഗസ്ഥനാണെന്നാണ് വിവരം. മംഗ്ളൂറിലെ പ്രശസ്തമായ മോത്തി മഹൽ ഹോടെലിലെ നീന്തൽക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Found Dead | മലയാളി ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം മംഗ്ളൂറിൽ ഹോടെലിലെ നീന്തൽക്കുളത്തിൽ കണ്ടെത്തി

ഞായറാഴ്ച മംഗ്ളുറു നഗരത്തിലെത്തിയ ഇദ്ദേഹം ഹോടെലിൽ താമസിക്കുകയും തിങ്കളാഴ്ച പുലർചെ നാല് മണിയോടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയതായുമാണ് വിവരം. ഇതിനിടയിലാണ് ഹോടെലിലെ തന്നെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Found Dead | മലയാളി ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം മംഗ്ളൂറിൽ ഹോടെലിലെ നീന്തൽക്കുളത്തിൽ കണ്ടെത്തി

വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി വെൻലോക് ആശുപത്രിയിലേക്ക് മാറ്റി. പാണ്ഡേശ്വർ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സ്വാഭാവിക മരണമാണോ കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: News, National, Mangalore, Found Dead, Obituary, Police, Dead Body, Police, Investigation, Bank officer found dead in swimming pool of hotel.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia