city-gold-ad-for-blogger

Valentine's Day | വാലന്റൈൻ ദിന സമ്മാന വിൽപനയും വിലക്കി ബജ്റംഗ്ദൾ രംഗത്ത്

മംഗ്ളുറു: (www.kasargodvartha.com) വാലന്റൈൻസ് ഡേ ആഘോഷം നിരോധിക്കണം എന്ന ആവശ്യത്തിന് പിന്നാലെ ആ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മാനങ്ങൾ വിൽക്കുന്നതിനെതിരേയും സംഘ്പരിവാർ രംഗത്ത്. ചൊവ്വാഴ്ച ദിനം ആചരിക്കുന്നതിന്റെ മുന്നോടി നഗരത്തിലെ കടകളിൽ ഹൃദയ സൂചക ഗിഫ്റ്റുകൾ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് ബജ്റംഗ്ദൾ ദക്ഷിണ കന്നഡ ജില്ലാ കൺവീനർ നവീൻ മുഡുഷെഡ്ഡെ പ്രസ്താവനയുമായി രംഗത്തുവന്നത്.

പാശ്ചാത്യ സംസ്കാരം ഇൻഡ്യയിലേക്ക് പറിച്ചു നടുന്നതിന്റെ അടയാളമാണ് വാലന്റൈൻസ് ദിനം എന്ന് നവീൻ പ്രസ്താവനയിൽ പറഞ്ഞു. ഇത് ഇൻഡ്യൻ പൈതൃകം തകർക്കും എന്നതിനൊപ്പം അനാശാസ്യ പ്രവണതകൾക്ക് വഴിവെക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാലന്റൈൻസ് ഡേ ആഘോഷം നിരോധിക്കണമെന്ന് നേരത്തെ ഹിന്ദു ജന ജാഗ്രത സമിതി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സമിതി സെക്രടറി ഭവ്യ ഗൗഡ മംഗ്ളുറു സിറ്റി പൊലീസ് കമീഷണർക്ക് നിവേദനവും നൽകി.

Valentine's Day | വാലന്റൈൻ ദിന സമ്മാന വിൽപനയും വിലക്കി ബജ്റംഗ്ദൾ രംഗത്ത്


Valentine's Day | വാലന്റൈൻ ദിന സമ്മാന വിൽപനയും വിലക്കി ബജ്റംഗ്ദൾ രംഗത്ത്

Keywords: Mangalore, Valentine's-Day, Celebration, Shop, Secretary, Police, Karnataka, National, News, Top-Headlines, Bajrang Dal opposes Valentine's Day festivities
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia