city-gold-ad-for-blogger

ബജ്‌റംഗ്ദൾ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; ഷിവമൊഗ്ഗയിൽ നിരോധനാജ്ഞ; സ്‌കൂളുകളും കോളജുകളും അടച്ചിടാൻ ഉത്തരവ്‌

ഷിവമൊഗ്ഗ: (www.kasargodvartha.com 21.02.2022) കർണാടകയിലെ ഷിവമൊഗ്ഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ഹർഷ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വച്ച് ഹർഷയെ അജ്ഞാതർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പിന്നിലെ കാരണം വ്യക്തമല്ല.

  
ബജ്‌റംഗ്ദൾ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; ഷിവമൊഗ്ഗയിൽ നിരോധനാജ്ഞ; സ്‌കൂളുകളും കോളജുകളും അടച്ചിടാൻ ഉത്തരവ്‌



സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആർപിസി സെക്ഷൻ 144 പ്രകാരം നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഡെപ്യൂടി കമീഷനർ സെൽവമണി ആർ പറഞ്ഞു.

അതിനിടെ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഷിവമൊഗ്ഗയിലെത്തി യുവാവിന്റെ കുടുംബത്തെ സന്ദർശിച്ചു. പൊലീസിന് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ശാന്തത പാലിക്കാൻ മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. കൊലപാതകം ഹിജാബുമായി ബന്ധപ്പെട്ടതാണെന്ന ഊഹാപോഹങ്ങൾ അദ്ദേഹം തള്ളി.

സംഭവത്തിൽ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചതായും റിപോർട് ഉണ്ട്. പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്താൻ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചതായി പൊലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

Keywords:  Karnataka, Mangalore, News, Death, Killed, Murder, Attack, Crime, School, College, Police, Investigation, Minister, Youth, Family, Bajrang Dal activist killed in Karnataka.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia