Suspended | 'മൂന്നാം മുറ': ഇൻസ്പെക്ടർക്കും മൂന്ന് പൊലീസുകാർക്കും സസ്പെൻഷൻ
Apr 26, 2022, 17:00 IST
മംഗ്ളുറു: (www.kasargodvartha.com) ബജ്പെ പൊലീസ് സ്റ്റേഷനില്‍ മൂന്നുപേരെ മൂന്നാംമുറക്കിരയാക്കിയതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് ഇന്‍സ്പെക്ടറേയും മൂന്ന് പൊലീസുകാരേയും സസ്പെൻഡ് ചെയ്തു. ബജ്‌പെ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി ജി സന്ദേശ്, പൊലീസുകാരായ പ്രവീണ്‍, സുനില്‍, സയ്യിദ് ഇംതിയാസ് എന്നിവരെയാണ് മംഗ്ളുറു സിറ്റി പൊലീസ് കമീഷനര്‍ എന്‍ ശശികുമാര്‍ സസ്പെൻഡ് ചെയ്തത്.
കട്ടീല്‍ സ്വദേശികളായ മൂന്ന് പേരെ ബജ്‌പെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ലോകപിലിടുകയും ബജ്‌പെ ഇന്‍സ്‌പെക്ടര്‍ സന്ദേശിന്റെ നേതൃത്വത്തില്‍ ക്രൂരമര്‍ദനത്തിനിരയാക്കുകയുമായിരുന്നുവെന്നുമാണ് ആരോപണം. രണ്ടുപേര്‍ മംഗ്ളുറു വെന്‍ലോക് ആശുപത്രിയിലും ഒരാള്‍ കട്ടീലിലെ സഞ്ജീവിനി ആശുപത്രിയിലും ചികിത്സയിലാണ്. സംഭവം വിവാദമായതോടെ അസി.പൊലീസ് കമീഷനർ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. മൂന്നുപേരുടെയും ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ അന്വേഷണസംഘം കണ്ടെത്തി. ഡെപ്യൂടി പൊലീസ് കമീഷനർ ഹരിറാം ശങ്കറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വിശദമായ അന്വേഷണ റിപോർട് ഉടന്‍ സമര്‍പ്പിക്കും.
മുമ്പ് അസിസ്റ്റന്റ് കമീഷനർ കാട്ടീല്‍ ക്ഷേത്രത്തിന്റെ പരിസരത്തെ കുറച്ച് കടകള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന് ശേഷവും ചില കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂഡബിദ്രി സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം രാവിലെ കടയില്‍ തേങ്ങ ഇറക്കുന്നതിനിടെ രണ്ടുപേരെത്തി തടയുകയും കട അടച്ചിടാന്‍ ആവശ്യപ്പെടുകയും ചെയ്തതായും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം ചേരി തിരിഞ്ഞുള്ള സംഘട്ടനത്തിനിടയാക്കിയെന്നുമാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത മൂന്നുപേരെയാണ് മൂന്നാംമുറക്ക് ഇരയാക്കിയതായി ആരോപണമുള്ളത്.

Keywords: News, National, Karnataka, Top-Headlines, Mangalore, Police, Suspension, Assault, Investigation, Bajpe, Bajpe Police inspector, 3 police personnel suspended on charge of assaulting 3 persons.
< !- START disable copy paste --> 