city-gold-ad-for-blogger

Died | നിയന്ത്രണം വിട്ട ഓടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; 3 പേർക്ക് പരുക്കേറ്റു

മംഗ്ളുറു: (www.kasargodvartha.com) നിയന്ത്രണം വിട്ട ഓടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. മംഗ്ളുറു കക്കിഞ്ഞെ ചിബിദ്രെ കത്താരിഗുഡ്ഡെ സ്വദേശിനി സഫിയ (57) ആണ് മരിച്ചത്. മറിയം (23), മുഹമ്മദ് അശ്റഫ് (35), ഓടോറിക്ഷ ഡ്രൈവർ അബൂബകർ സിദ്ദീഖ് (21) എന്നിവർക്കാണ് പരുക്കേറ്റത്. ബെൽതങ്ങാടി കാപ്പ് ചദവിനടുത്ത് മൃത്യുഞ്ജയ പുഴയിലേക്കാണ് ഓടോറിക്ഷ മറിഞ്ഞത്.

Died | നിയന്ത്രണം വിട്ട ഓടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; 3 പേർക്ക് പരുക്കേറ്റു

സഫിയയും കുടുംബവും ഖാജൂരിലെ ഉറൂസ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പുഴയ്ക്ക് സമീപം ചുറ്റുവേലി ഉണ്ടായിരുന്നില്ല. ഓടോറിക്ഷ റോഡിൽ നിന്ന് മറിഞ്ഞപ്പോൾ സഫിയ ഒഴികെയുള്ളവർ കരയിൽ പാറക്കൂട്ടങ്ങൾക്കിടയിലേക്ക് തെറിച്ചുവീണിരുന്നു. എന്നാൽ സഫിയയും ഓടോറിക്ഷയും പുഴയിൽ മുങ്ങുകയായിരുന്നു.

അപകടവിവരം അറിഞ്ഞെത്തിയ പ്രദേശവാസികൾ പുഴയിൽ ഇറങ്ങി സഫിയയുടെ മൃതദേഹം പുറത്തെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ച് ബെൽതങ്ങാടി ട്രാഫിക് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതേ സ്ഥലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

Died | നിയന്ത്രണം വിട്ട ഓടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; 3 പേർക്ക് പരുക്കേറ്റു

Keywords:  Latest-News, Top-Headlines, Karnataka, Mangalore, Accidental Death, Obituary, Auto-rickshaw, Woman, Driver, River, Drown, Autorickshaw falls into river; 1 died.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia