city-gold-ad-for-blogger

Suspended | പുത്തൂരിലെ ഫ്‌ലക്‌സ് ബോർഡ് വിവാദം: ബിജെപി റിബൽ സ്ഥാനാർഥിയെ അനുകൂലിക്കുന്നവർക്ക് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന പരാതിയിൽ എസ്ഐക്കും പൊലീസുകാരനും സസ്പെൻഷൻ; ഡിവൈ എസ് പിക്കെതിരെ കേസ്

മംഗ്ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബിജെപി റിബൽ സ്ഥാനാർഥിയെ അനുകൂലിക്കുന്നവരെ എന്ന പരാതിയിൽ സബ് ഇൻസ്പെക്ടറേയും പൊലീസുകാനേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. എസ്ഐ ശ്രീനാഥ് റെഡ്ഢി, കോൺസ്റ്റബിൾ ഹർഷിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് ദക്ഷിണ കന്നഡ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. അമാതെ വിക്രം പറഞ്ഞു. സസ്പെൻഷനിലായവരെയും പുത്തൂർ ഡിവൈ എസ് പി വീരയ്യ ഹിറെമഠിനെയും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.

Suspended | പുത്തൂരിലെ ഫ്‌ലക്‌സ് ബോർഡ് വിവാദം: ബിജെപി റിബൽ സ്ഥാനാർഥിയെ അനുകൂലിക്കുന്നവർക്ക് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന പരാതിയിൽ എസ്ഐക്കും പൊലീസുകാരനും സസ്പെൻഷൻ; ഡിവൈ എസ് പിക്കെതിരെ കേസ്

മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭി എന്ന അവിനാഷിന്റെ (26) പിതാവ് വേണുനാഥ് നൽകിയ പരാതിയിലാണ് കേസും പൊലീസ് നടപടിയുമുണ്ടായത്. കേസ് അന്വേഷണ ചുമതല ബണ്ട് വാൾ ഡി വൈ എസ് പിക്ക് നൽകി. ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപിയേയും മുൻ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡയേയും അവഹേളിക്കുന്ന പോസ്റ്റർ സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവർക്കാണ് മർദനമേറ്റതായി പരാതിയുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയ അരുൺ പുട്ടിലക്ക് വേണ്ടി പ്രവർത്തിച്ച പുത്തൂർ നഗരസഭയിലെ ബിജെപി പ്രവർത്തകരാണ് ഇവർ. ചില കേന്ദ്രങ്ങൾ ബോധപൂർവം നൽകിയ പട്ടിക അനുസരിച്ചാണ് പൊലീസ് കേസെടുത്തതും കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതും എന്ന് ഇവർ ആരോപണം ഉന്നയിക്കുന്നു. തനിക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് ഡിവൈ എസ് പിയെ സന്ദർശിച്ച അരുൺ എല്ലാവരേയും പുറത്തിറക്കിയിരുന്നു.

എന്നാൽ ഈ യുവാക്കൾക്ക് മർദനമേറ്റതിന്റെ ദൃശ്യങ്ങൾ ചിലർ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശരീര ഭാഗങ്ങൾ പൊട്ടിയത് ദൃശ്യങ്ങളിൽ കാണാം. കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ട ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ മണ്ഡലത്തിലാണ് നേതാക്കൾക്ക് ചെരിപ്പ് മാലകൾ ചാർത്തി ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ സ്ഥാപിച്ച സംഭവമുണ്ടായത്. ഇതുമായി പ്രദേശത്തെ ശിവരാമ, മാധവ, അവിനാഷ്, ചൈത്രേശ്, ഈശ്വർ, നിഷാന്ത്, ദീക്ഷിത്, ഗുരുപ്രസാദ്, ശിവരാമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവർത്തനം നടത്തി എന്നതാണ് ഇവർക്കെതിരെ ചുമത്തിയ കേസ്.

കട്ടീലിന്റേയും ഗൗഡയുടേയും പടങ്ങൾ ചേർത്ത് തയ്യാറാക്കിയ പോസ്റ്ററാണ് പുത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ചത്. ബിജെപിക്ക് നാണം കെട്ട പരാജയം സമ്മാനിച്ച നിങ്ങൾക്ക് ആദരാഞ്ജലികൾ എന്നാണ് പോസ്റ്ററിലെ വാചകം. അടിയിൽ സന്തപ്ത ഹിന്ദുക്കൾ എന്നും എഴുതിയിരുന്നു. ബിജെപി റിബൽ സാന്നിധ്യം കാരണം ശക്തമായ ത്രികോണ മത്സരം നടന്ന പുത്തൂർ മണ്ഡലത്തിൽ ബിജെപിയുടെ ആശ തിമ്മപ്പ ഗൗഡ 36526 വോടുകൾ നേടി മൂന്നാം സ്ഥാനത്തായിരുന്നു. അശോക് കുമാർ റൈ (കോൺഗ്രസ്) 64687 വോടുകൾ നേടി വിജയിച്ച മണ്ഡലത്തിൽ അരുൺ പുട്ടിലയാണ് (ബിജെപി റിബൽ) 61336 വോടുകൾ ലഭിച്ച് രണ്ടാമനായത്.

അപലപിച്ച് കട്ടീൽ

പൊലീസ് കസ്റ്റഡിയിൽ യുവാക്കളെ മർദിച്ച സംഭവത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപി അപലപിച്ചു. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിന് പകരം മർദന മുറ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം പോസ്റ്ററിൽ ചെരിപ്പ് മാല ചാർത്തപ്പെട്ട മുൻമുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ മർദനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: News, National, Politics, Manglore, Karnataka, Election, Case, Constable, SI, suspended, Attack case: Constable & SI suspended, DSP booked.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia