'മാതാവിനെ മകൻ ബലാത്സംഗം ചെയ്തു'; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; യുവാവ് പൊലീസ് പിടിയിൽ
Jan 15, 2022, 12:54 IST
മംഗ്ളുറു: (www.kasargodvartha.com 15.01.2022) മാതാവിനെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 വയസായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൂർ താലൂകിലാണ് സംഭവം നടന്നത്.
58 കാരിയായ മാതാവും മകനും ഒരേ വീട്ടിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാത്രി പതിവുപോലെ മുറിയിൽ ഭക്ഷണം കഴിച്ച് ഉറങ്ങിയ യുവാവ് വ്യാഴാഴ്ച പുലർചെ മൂന്ന് മണിയോടെ മാതാവിന്റെ മുറിയിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്‌തെന്നും കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് വ്യാഴാഴ്ച രാവിലെ ഇവർ അടുക്കളയിൽ ആയിരുന്നപ്പോൾ ബലമായി ഹോളിലേക്ക് വലിച്ചിഴച്ച് വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും മാതാവ്, സംപ്യയിലെ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
യുവാവ് വിവാഹിതനാണ്. ഇയാളുടെ ഭാര്യ ഗർഭിണിയാണെന്നും അതിനാൽ യുവതി മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അവശ നിലയിലായ വീട്ടമ്മ പുത്തൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
Keywords: Assault complaint; young man in custody, Kasaragod, Mangalore, Top-Headlines, News, Assault, Complaint, Hospital, Man, Custody, Police, Case, Treatment, Putthur, Police station, Pregnant, Woman.
< !- START disable copy paste -->