city-gold-ad-for-blogger

നാഗവിഗ്രഹം തകർത്തെറിഞ്ഞ് കലാപത്തിന് ശ്രമിച്ചെന്ന കേസിൽ എട്ട് പേർ അറസ്റ്റിൽ

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 27.11.2021) കോഡിക്കലിലും കുളൂറിലും നാഗവിഗ്രഹം തകർത്തെറിഞ്ഞ് സാമുദായിക കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന കേസിൽ സംഘത്തിലെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കവർചകൾ ഉൾപെടെ കുറ്റകൃത്യങ്ങളിൽ ഏർപെടുന്ന ഇവർ പൊലീസിന്റേയും ഭരണകൂടത്തിന്റേയും ശ്രദ്ധ വഴിതിരിച്ചുവിടാൻ ആസൂത്രണം ചെയ്തതാണ് പദ്ധതിയെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
                       
നാഗവിഗ്രഹം തകർത്തെറിഞ്ഞ് കലാപത്തിന് ശ്രമിച്ചെന്ന കേസിൽ എട്ട് പേർ അറസ്റ്റിൽ

ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായക്കാരായ കവൂർ സ്വദേശികൾ സഫ്‌വാൻ, ശുഐബ്, പ്രവീൺ അനിൽ മൊണ്ടേറോ, നിഖിലേഷ്, ജയകുമാർ, പ്രതീക്, മഞ്ചുനാഥ്, നൗശാദ് എന്നിവരാണ് അറസ്റ്റിലായത്. ഇനിയും നിരവധി പേരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് കമീഷനർ അറിയിച്ചു.

ഈ മാസം 13 നാണ് ഹിന്ദു മതവിശ്വാസികൾ ആരാധിക്കുന്ന നാഗദേവ വിഗ്രഹങ്ങൾ തകർക്കപ്പെട്ട് കോഡിക്കൽ ജങ്ഷനിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. കുളൂർ നാഗബന ക്ഷേത്രം കേടുവരുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ സംഘ്പരിവാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നതിനിടെയാണ് അക്രമിസംഘം അറസ്റ്റിലായത്.


Keywords: News, Karnataka, Mangalore, Assault, Case, Arrest, Police, Top-Headlines, Press meet, Religion, Assault case; 8 arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia